ആലപ്പുഴ: ആക്രിപെറുക്കി നടക്കുന്നതിനിടയിൽ വീട്ടിൽ ഒറ്റക്കിരുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബംഗ്ലാദേശ്​ പിരോജ്പൂർ ജില്ല​ ​​​​ചേർ​ബൊലേഷൻ മൊഞ്ചുഹൗവ്​ലാദർ ഹൗസ്​ ആരിഫുൽ ഇസ്ലാമിനെയാണ്​ (26) ചേർത്തല അർത്തുങ്കൽ പൊലീസ്​ പിടികൂടിയത്​.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞമാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിന്‍റെ കൂടുതൽ അന്വേഷണത്തിന്​ ഈമാസം ആറിന്​ പൊലീസ്​ കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോഴാണ്​ ബംഗ്ലാദേശ്​ സ്വദേശിയാണെന്ന്​ തിരിച്ചറിഞ്ഞത്​.പാസ്​പോർട്ടും വിസയും ഇല്ലാതെ കഴിഞ്ഞജൂണിൽ അനധികൃതമായി ഇന്ത്യയിലേക്ക്​ പ്രവേശിച്ചതായി കണ്ടെത്തി.


മൊബൈൽ കേന്ദ്രീകരിച്ച്​ നടത്തിയ വിശദ അന്വേഷണത്തിലാണ്​ ബംഗ്ലാദേശിലെ പിരോജ്പൂർ ജില്ലയിലെ താമസക്കാരനാണെന്ന്​ തിരിച്ചറിഞ്ഞത്​.അർത്തുങ്കൽ സി.ഐ. പി.ജി. മധു, എസ്​.ഐ. സജീവ്​കുമാർ,​ ഗ്രേഡ്​ എസ്​.ഐ എസ്​.വീനസ്​, കെ.ആർ. ബൈജു, എൽ. മനോജ്​ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.