ബെം​ഗളൂരു: അസം സ്വദേശിയായ വ്‌ളോഗറെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ആരവിനെയാണ് കർണാടക പൊലീസ് പിടികൂടിയത്. ഇന്ന് രാത്രിയോടെ പ്രതിയെ ബെം​ഗളൂരുവിൽ എത്തിക്കുമെന്നാണ് വിവരം. അസം സ്വദേശി മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം ആരവ് രക്ഷപ്പെടുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ശനിയാഴ്ചയാണ് (നവംബർ 23) യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പോലീസ് നിഗമനം. യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു കൂടിയതായും പോലീസ് സംശയിച്ചിരുന്നു. 


ബെംഗളൂരുവിന് സമീപം കോറമംഗളയിലായിരുന്നു മായ ജോലി ചെയ്തിരുന്നത്. യൂട്യൂബില്‍ ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പങ്കിട്ടിരുന്നത്.


റോയൽ ലിവിംഗ് സർവീസ് അപ്പാർട്ട്‌മെൻ്റിലെ ഒരു മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഇന്ദിരാ നഗർ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് മുറി സന്ദർശിച്ചപ്പോഴാണ് മായയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്. ആരവ് ലീപ് സ്കോളറിൽ സ്റ്റുഡൻ്റ് കൗൺസിലറായി ജോലി ചെയ്യുന്നതിരുന്നു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനവും പൊലീസ് നേരത്തെ പറഞ്ഞിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.