കോട്ടയം:  സംസ്ഥാനത്ത് നരബലിയെന്ന് റിപ്പോർട്ട്. തിരുവല്ലയിലെ ദമ്പതിമാർക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ നരബലി നൽകി കൊലപ്പെടുത്തിയെന്നാണ് വിവരം. കടവന്ത്ര സ്വദേശി പത്മ, കാലടി സ്വദേശി റോസിലി എന്നിവരാണ് കൊല്ലപ്പെട്ടത്.പെരുമ്പാവൂരുകാരനായ ഏജന്റാണ് സ്ത്രീകളെ തിരുവല്ലയിൽ എത്തിച്ചത്. കടവന്ത്രയിൽ ഒരു സ്ത്രീയെ കാണാനില്ലെന്ന അന്വേഷണമാണ് വഴിതിരിവായത്. ഏജന്റും ദമ്പതിമാരും പോലീസ് കസ്റ്റഡിയിൽ.  തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. കാലടി, പൊന്നുരുന്നി സ്വദേശികളാണ് കൊല്ലപ്പെട്ടവർ. വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.


അതേസമയം മരിച്ച സ്ത്രീകളുടെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ആർിഡിഒ അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.


ദേവതാപ്രീതി, ഭൂമിയുടെ ഫലപുഷ്ടി വർധിപ്പിക്കുക, അമാനുഷിക ശക്തികൾ സ്വായത്തമാക്കുക, സ്വർഗലാഭം, രോഗമുക്തി തുടങ്ങി വ്യത്യസ്ത നേട്ടങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണത്രെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും നരബലി നടത്തിയിരുന്നത്. ചില കേസുകൾ പുറത്ത് വരാറുണ്ടെങ്കിലും പലതും മുങ്ങിപ്പോവുകയാണ് പതിവ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ