കോട്ടൺ ഹിൽ സ്കൂളിലെ സംഭവം; മൂന്ന് ദിവസത്തിനകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്
കോട്ടൺ ഹിൽ സ്കൂളിൽ എത്തിയ അഞ്ജാതർ കുട്ടികളെ മർദ്ദിക്കുകയും ഒരു കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിടാൻ നോക്കുകയും ചെയ്തെന്ന വാർത്ത് രാവിലെയാണ് പുറത്ത് വരുന്നത്
തിരുവനന്തപുരം: കോട്ടൺ ഹിൽ സ്കൂളിൽ സംഭവത്തിൽ മൂന്ന് ദിവസത്തിനകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. സീ മലയാളം ന്യൂസിൻറെ വാർത്തയെ തുടർന്നാണ് നടപടി.
കോട്ടൺ ഹിൽ സ്കൂളിൽ എത്തിയ അഞ്ജാതർ കുട്ടികളെ മർദ്ദിക്കുകയും ഒരു കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിടാൻ നോക്കുകയും ചെയ്തെന്ന വാർത്ത് രാവിലെയാണ് പുറത്ത് വരുന്നത്. സ്കൂളിലെ കുട്ടിയുടെ സഹോദരിയുടെ ഒാഡിയോ ക്ലിപ്പിൽ 5 പേർ സ്കൂളിന്റെ മതിൽ ചാടി വരികയും കുട്ടികളെ ഉപദ്രവിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു.കോട്ടൺ സ്കൂളിൽ പോകണമെങ്കിൽ ജീവൻ പണയം വെച്ച് പോകണം എന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു.
അതേസമയം സംഭവത്തിൽ ബാലാവകാശ കമ്മീഷനും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമിൻറെ സാധ്യതകളാണ് അധ്യാപകർ വിഷയത്തിൽ ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുമുണ്ട്. കേസിൽ പോലീസും വിശദമായ അന്വേഷണം നടത്തി വരികയാണ്. തിങ്കളാഴ്ച സ്കൂളിലെത്തി തെളിവെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...