T P Chandrasekharan Murder: പ്രതികൾക്ക് തിരിച്ചടി, ടിപി ചന്ദ്രേശഖരൻ വധക്കേസിൽ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററെ വെറുതേ വിട്ട വിധി കോടതി ശരിവെച്ചു.
കൊച്ചി: ടിപി ചന്ദ്രേശഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. 10 പ്രതികളുടെ ശിക്ഷയാണ് കോടതി ശരിവെച്ചത്. കെ കെ കൃഷ്ണൻ, ജ്യോതിബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതി വിധിയാണ് റദ്ദാക്കിയത്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററെ വെറുതേ വിട്ട വിധി കോടതി ശരിവെച്ചു. പ്രതികളെ വെറുതേ വിട്ടത് ചോദ്യം ചെയ്ത കെകെ രമയുടെയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന് കാണിച്ച് സംസ്ഥാന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
അതേസമയം വിധിയിൽ സന്തോഷമുണ്ടെന്ന് ടിപി ചന്ദ്രശേഖരൻറെ ഭാര്യ കെകെ രമ പറഞ്ഞു. നിയമ പോരാട്ട് അവസാനിക്കുന്നില്ലെന്നും രമ വൃക്തമാക്കി. പാർട്ടി നില കൊണ്ടത് കൊലയാളികൾക്കൊപ്പമാണെന്നും കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു. 2012 മെയ് 4 -നാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ അദ്ദേഹത്തെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപണം ഉയർന്നിരുന്നു.
എംസി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെസി രാമചന്ദ്രൻ, ട്രൌസർ മനോജ്, സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഇവർക്ക് കേസിൽ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപന് 3 വർഷം കഠിന തടവുമാണ് വിചാരണ കോടതി 2014-ൽ വിധിച്ചത് 36 പേരുണ്ടായിരുന്ന കേസിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ അടക്കം വെറുതേ വിട്ടിരുന്നു. പ്രതികളിലൊരാളായ കുഞ്ഞനന്തൻ നേരത്തെ ജയിലിൽ വെച്ച് മരിച്ചിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.