സ്വർണ്ണം വാങ്ങാനെത്തി: ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് പകരം മുക്കുപണ്ടം, കള്ളനെ പൊക്കി പോലീസിൽ
സെയിൽസ് മാൻ മോതിരം കാണിക്കാനായി എടുത്ത് വെക്കുകയും തുടർന്ന് മോതിരത്തിലൊരെണ്ണം പ്രതി വിരലിലിച്ച് പകരം മുക്കുപണ്ടം ഊരി പകരം വയ്ക്കുകയും ചെയ്തു
തിരുവനന്തപുരം: സ്വർണം വാങ്ങാനെന്ന വ്യാജേനെ കടയിലെത്തി സ്വർണം മോഷ്ടിക്കുകയും പകരം മുക്കു പണ്ടം വെച്ച് മുങ്ങുകയും ചെയ്ത പ്രതിയെ പോലീസ് പിടികൂടി.കല്ലറ പാലു വള്ളി സബൂറ മൻസിലിൽ സുലൈമാനാണ് [44) പിടിയിലായത് .ഇന്ന് വൈകുന്നേരം വെഞ്ഞാറമൂട്ടിലുള്ള ഒരു ജുവലറിയിലാണ് സംഭവം.
സുലൈമാൻ കഴിഞ്ഞ ദിവസം വൈകുന്നേരം വെഞ്ഞാറമൂട്ടിലെ ഒരു സ്വർണ്ണക്കടയിലെത്തി സെയിൽസ്മാനോട് മോതിരം വേണമെന്നും മോഡൽ കാണിക്കാനും ആവശ്യപ്പെടുകയായിരുന്നു. സെയിൽസ് മാൻ മോതിരം കാണിക്കാനായി എടുത്ത് വെക്കുകയും തുടർന്ന് മോതിരത്തിലൊരെണ്ണം പ്രതി വിരലിലിച്ച് പകരം മുക്കുപണ്ടം ഊരി പകരം വയ്ക്കുകയും ചെയ്തു .പിന്നീട് മോതിരം നാളെ വന്നു വാങ്ങാം എന്ന് പറഞ്ഞ് പുറത്തേക്ക് പോയി.
മോതിരങ്ങൾ തിരികെ ഷെൽഫിലേക്ക് വയ്ക്കാർ എടുക്കുന്നതിനിടയിൽ ഒരു മോതിരത്തിന് ഭാരക്കുറവ് ഉണ്ടെന്ന് സംശയം തോന്നിയ ജീവനക്കാർ സുലൈമാനെ വാതിലിനടത്ത് തടയുകയും വിവരം പൊലിസിൽ അറിയിക്കുകയും ചെയ്തു.
സുലൈമാനെതിരെ മോഷണക്കുറ്റത്തിന് പൊലിസ് കേസെടുത്തു .അടുത്ത സമയങ്ങളിൽ ചില ജുവലറികളിൽ സമാന രീതിയിൽ നടന്ന മോഷണത്തിലും ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ച് വരുകയാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...