Ganja Seized in Palakkad: റെയിൽവേ സ്റ്റേഷൻ റാമ്പിലൂടെ രണ്ട് ട്രോളി ബാഗുമായി ഒരാൾ; ഒറ്റയടിക്ക് 31 ലക്ഷത്തിൻറെ കഞ്ചാവ്
Ganja Seized at Palakkad Railway Station: സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇത്രയധികം കഞ്ചാവുമായി ഒരാൾ പിടിയിലാവുന്നത് ആദ്യമായിട്ടാണ്
Palakkad Ganja Raid: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ കഞ്ചാവ് വേട്ട: 62.64 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേന ക്രൈം ഇൻറലിജൻസ് വിഭാഗവും പാലക്കാട് റെയ്ഞ്ച് എക്സൈസും സംയുക്തമായി മുഖ്യ കവാടം കേന്ദ്രീകരിച്ച് പരിശോധന നടത്തി വരുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും റാംപ് വഴി സംശയാസ്പദമായ രീതിയിൽ രണ്ട് ട്രോളി സൂട്ട് കേയ്സുകളുമായി വന്ന ആളെ പരിശോധിച്ചപ്പോൾ ട്രോളി സൂട്ട് കേയ്സുകളിൽ 30 കെട്ടുകളിലായിട്ടാണ് 62.640 കിലോ കഞ്ചാവ് കണ്ടെത്തിയത്.
അറസ്റ്റിലായ മലപ്പുറം വള്ളുവമ്പറം സ്വദേശി മുഹമ്മദ് അക്ബർ (32) കൊണ്ടുവന്ന കഞ്ചാവിന് വിപണിയിൽ 31 ലക്ഷത്തിലധികം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇത്രയധികം കഞ്ചാവുമായി ഒരാൾ പിടിയിലാവുന്നത് ആദ്യമായിട്ടാണെന്ന് അധികൃതർ അറിയിച്ചു.
ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സർക്കിൾ ഇൻസ്പെക്ടർ എൻ.കേശവദാസിന്റെയും പാലക്കാട് റേയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്.സച്ചിൻന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ പി.ടി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രൂപേഷ്.കെ.സി, എക്സൈസ് പ്രിവന്റീവ് ഓഫീസർ മാരായ ബെന്നി.കെ.സെബാസ്റ്റ്യൻ, ദിലീപ്.കെ, മധു എ, സിവിൽ എക്സൈസ് ഓഫീസർ രജിത്ത്.എൻ എന്നിവരാണുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy