കണ്ണൂർ : പയ്യന്നൂരിൽ പോലീസ് ക്വട്ടേഴ്സിന്റെ സമീപത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ. ഓലയമ്പാടി എടയന്നൂർ സ്വദേശി ഫൈസൽ എം കെയെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്. പീഡനക്കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് പിടിയിലായ ഫൈസൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് മാസം മുമ്പാണ് പയ്യന്നൂർ പോലീസ് ക്വാട്ടേഴ്സിന്റെ മതിലിനു  പുറത്തായി പാർക്ക് ചെയ്ത ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടർ മോഷണം പോയത്. അന്നൂർ കാറമേൽ സ്വദേശിനിയുടേതാണ് ഷീബയുടേതായിരുന്നു സ്കൂട്ടർ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നടന്ന് വരികെയാണ് പോലീസ് പ്രതിയെ വാഹന പരിശോധനയ്ക്കിടെ പിടികൂടുന്നത്.


ALSO READ : Crime News: മതില്‍ കെട്ടുന്നതിനെച്ചൊല്ലി ബന്ധുക്കള്‍ തമ്മിൽ തർക്കം; യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി


മോഷ്ടിച്ച സ്കൂട്ടറുമായി പ്രതിയെ പെരിങ്ങോം പൊലീസ് വാഹന പരിശോധനയിൽ പിടി കൂടിയത്. സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് രേഖകൾ ഹാജരാക്കാൻ പെരിങ്ങോം പോലീസ് നിർദേശിച്ചുവെങ്കിലും ഫൈസൽ രേഖകൾ ഹാജരാക്കിയില്ല. തുടർന്നാണ് പയ്യന്നൂർ പോലീസ് സ്കൂട്ടർ തിരിച്ചറിയുകയും പ്രതിയെ പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിനടുത്ത് വച്ച് അറസ്റ്റു ചെയ്യുകയും ചെയ്തത്. 


പ്രതിക്ക് നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പരിയാരം പോലീസ് സ്റ്റേഷനിലും കഞ്ചാവ് കൈവശം വെച്ചതിന് പയ്യന്നൂർ സ്റ്റേഷനിലും  കേസുകളുണ്ട്. എസ് ഐ കെ വി മുരളി ,GSI അബ്ദുൽ റൗഫ്, എ എസ് ഐ പവിത്രൻ, ജോസ്ലിൻ, നവീൻ എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.