Money Laundering Case: കർശന ഉപാധികളോടെ ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകും
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും.
ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും. കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്.
ബിനീഷ് (Bineesh Kodiyeri) പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് അറസ്റ്റിലായി ഒരു വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷമാണ്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യമുള്‍പ്പടെയുള്ള ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
Also Read: ED അന്വേഷണം രാഷ്ട്രീയ പ്രേരിതം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്നും Bineesh കോടതിയിൽ
വിചാരണ കോടതിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ഉടൻ മോചന ഉത്തരവ് ജയില്‍ വകുപ്പിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ബിനീഷ് (Bineesh Kodiyeri) തിരികെ തിരുവനന്തപുരത്തേക്ക് സഹോദരൻ ബിനോയ് കൊടിയേരിക്കൊപ്പം റോഡ് മാർഗമായിരിക്കും എത്തുകയെന്നാണ് വിവരം.
ജാമ്യം ലഭിച്ചിട്ടും അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് എത്താത്ത ബിനീഷിന്റെ ഡ്രൈവറിനെയും ബിസിനസ് പങ്കാളിയിലേക്കും അന്വേഷണം വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പുകൾ ഇഡി നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy