ലക്‌നൗ: ഉത്തർ പ്രദേശിലെ ബി.ജെ.പി എം.എൽ.എയ്ക്കെതിരെ പാകിസ്ഥാനിൽ(Pakisthan) നിന്നും വധ ഭീക്ഷണി. പ്രധാനമന്ത്രിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ എം.എൽ.എയും കുടുംബത്തെയും വകവരുത്തുമെന്നായിരുന്നു ഭീക്ഷണി. ഗ്രേറ്റർ നോയിഡ  എം.എൽ.എ യായ തേജ്പാൽ നാഗറിനാണ് പാകിസ്താനിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ എംഎൽഎ പോലീസിൽ പരാതി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

വാട്‌സ് ആപ്പ് വഴിയാണ് എംഎൽഎയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള(Modi) ബന്ധം അവസാനിപ്പിക്കണമെന്നും, ഇല്ലെങ്കിൽ എംഎൽഎയെയും കുടുംബത്തെയും വകവരുത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സന്ദേശം പാകിസ്താനിൽ നിന്നുള്ളതാണെന്ന് വ്യക്തമായത്.


Pakisthan Anti Terrorism Squad ഇൻസ്പെക്ടർ വെടിയേറ്റ് മരിച്ചു


സംഭവത്തിൽ താമസ സ്ഥലമായ ഗ്രേറ്റർ നോയിഡയിലെ ദാദ്രി പോലീസ് സ്‌റ്റേഷനിലാണ് എം.എൽ.എ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എം.എൽ.എയുടെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കി. അതേസമയം എം.എൽ.എയുടെ നമ്പർ പാകിസ്ഥാനിലേക്ക്(Pakisthan)  എത്തിയതിന് പിന്നിലുള്ള കളികൾ രഹസ്യാന്വേഷണ വിഭാ​ഗം പരിശോധിക്കുന്നുണ്ട്.


കർഷക പ്രക്ഷോഭത്തെ തുടർന്ന് രാജ്യത്തെങ്ങും അതി ജാ​ഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേലി എംബസ്സിക്ക് സമീപമുണ്ടായ സ്ഫോടനവും പോലീസും,സുരക്ഷാ സേനകളും അതീവ ജാ​ഗ്രതയോടെയാണ് കാണുന്നത്. അതേസമയം ഇതൊരു വ്യാജ ഫോൺ കോളായിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സൗജന്യ സെർവറുകൾ വഴി ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർ നിരവധിയുണ്ടെന്നാണ് സൈബൽ വിഭാ​ഗം വിലയിരുത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.