ഇടുക്കി വാഴവരയിൽ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്‌സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ഭർത്താവിനെയും ഇയാളുടെ അനുജന്റെ ഭാര്യയേയും കസ്റ്റഡിയിലെടുത്തു


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് മാസം മുൻപാണ് ജോയ്‌സും ഭർത്താവ് എം ജെ എബ്രഹാമും കാനഡയിൽ നിന്നും തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാൽ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. വെള്ളിയാഴ്ച ഉച്ചയോടെ ഫാം സന്ദർശിക്കാൻ എത്തിയവരാണ് സ്വിമ്മിംഗ് പൂളിൽ മൃതദേഹം കണ്ടത്. 


ALSO READ: വാക്ക് പാലിച്ച് സുരേഷ് ​ഗോപി; എം പി പെന്‍ഷനില്‍ നിന്നുള്ള ഒരു വിഹിതം മറിയക്കുട്ടിക്കും അന്നയ്ക്കും കൈമാറി


പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. ഈ സമയം ഷിബുവിന്റെ ഭാര്യ ഡയാന വീട്ടിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ഉടൻ തന്നെ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഇന്ന് രാവിലെ ജോയ്‌സിനെ സമീപവാസികൾ കണ്ടിരുന്നു. ജോയ്‌സ് ഉൾപ്പടെ താമസിക്കുന്ന തറവാട് വീടിനുള്ളിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. 


സംഭവത്തിൽ ഭർത്താവ് എബ്രഹാമിനെയും , അനുജന്റെ ഭാര്യ ഡയാനയേയും പൊലീസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കട്ടപ്പന ഡിവൈ എസ് പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഇടുക്കിയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വീട്ടമ്മയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.