Murder | കാണാതായ ഒൻപത് വയസുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതായി ഡൽഹി പോലീസ്
കുട്ടിയുടെ വീടിന്റെ പരിസരത്തുള്ള മറ്റൊരു വീട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു
ന്യൂഡൽഹി: രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്ന് കാണാതായ ഒൻപത് വയസ്സുകാരന്റെ മൃതദേഹം (Dead body) ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. കുട്ടിയുടെ വീടിന്റെ പരിസരത്തുള്ള മറ്റൊരു വീട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഡൽഹി പോലീസ് (Delhi police) അറിയിച്ചു.
ഉത്തം നഗറിൽ താമസിച്ചിരുന്ന കുട്ടിയെ തിങ്കളാഴ്ച മുതലാണ് കാണാതായത്. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കവേയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.
ALSO READ: Class 8 girl Murder: പ്രണയാഭ്യർഥന നിരസിച്ചു; 8ാം ക്ലാസുകാരിയെ 22കാരൻ കുത്തിക്കൊന്നു
കുട്ടിയുടെ മൃതദേഹത്തിൽ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. സംശയം തോന്നിയ ചിലരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ (CCTV Footage) പരിശോധിക്കുകയാണ്.
കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൊലപാതകം (Murder) സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...