Congress office attack: കോഴിക്കോട് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്
Bomb attack: രാത്രി ഒരുമണിയോടെയാണ് ആക്രമണം നടന്നത്. ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. ഈ സമയം ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല.
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്. പേരാമ്പ്രയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി ഒരുമണിയോടെയാണ് ആക്രമണം നടന്നത്. ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. ഈ സമയം ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല.
വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിനെതിരെ സിപിഎമ്മും പ്രതിഷേധവുമായി രംഗത്തെത്തി. ഇതേ തുടർന്ന് സംസ്ഥാനത്തിന്റെ പലയിടത്തും സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ഇന്ദിരാഭവന്‍ ആക്രമിച്ചു. ഇന്ദിരാഭവൻ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി.
സംസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. പോലീസ് ആസ്ഥാനത്ത് കൂടുതല്‍ സായുധ പോലീസിനെ വിന്യസിച്ചു. പോലീസ് സേനയോട് തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍ കാന്ത് നിര്‍ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...