കോട്ടയം: പാലാ കൊട്ടാരമറ്റം കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് കോട്ടയത്തെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്.  സ്റ്റാൻഡിൽ രണ്ട്- മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. ഭീഷണി കത്ത്, അധികൃതർ കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കക്കം മറ്റൊരു കത്തു കൂടി കണ്ടെത്തി. ഈ രണ്ടു കത്തുകളും പോലീസിന് കൈമാറി. രണ്ടിലും പാല  കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയാണ് ഉള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തിനായി കൊട്ടാരമറ്റം മുനിസിപ്പിൽ ബസ് സ്റ്റാൻഡിലാണ് വേദിയൊരുക്കിയിരിക്കുന്നത്.


ജനകീയ പ്രതിരോധ ജാഥ ഇന്ന് പാലായിൽ എത്തും. ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണ സമ്മേളനത്തിന് ബസ്‌ സ്റ്റാൻഡ് വിട്ടുകൊടുത്തതിനെ എതിർത്ത് അഭിഭാഷകനായ ചന്ദ്രചൂഡൻ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ബോംബ് ഭീഷണി വ്യാജമാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


ഡല്‍ഹി രാജധാനി എക്സ്പ്രസില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയില്‍


പാലക്കാട്:  ഡല്‍ഹിയിലേക്കുള്ള രാജഥാനി എക്സ്പ്രസില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് പിടികൂടിയത്. എറണാകുളത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കാരനായിരുന്നു ഇയാൾ. 


എറണാകുളത്ത് നിന്നും ജയ്‌സിംഗിന് ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്നതോടെയാണ് ഇയാള്‍ വ്യാജ ബോംബ് ഭീഷണി നടത്തിയത്. ട്രെയിന്‍ തൃശൂരിലെത്തുന്നതിന് മുമ്പായാണ് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി ലഭിച്ചത്. ഇതിനെ തുടർന്ന് ഷൊര്‍ണൂരില്‍ ബോംബ് സ്ക്വാഡും പോലീസും ട്രെയിന്‍ മൂന്നുമണിക്കൂറോളം നിര്‍ത്തിയിട്ട് പരിശോധന നടത്തി.


ഇതിനിടെ തൃശൂരില്‍ നിന്നും ഓട്ടോയില്‍ കയറി ജയ്സിംഗ് ഷൊര്‍ണൂരിലെത്തുകയും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിക്കൊണ്ടിരുന്ന സമയത്ത് ഇയാൾ ട്രെയിനിൽ കയറുകയും ചെയ്തു. ഇതിനിടെ ഭീഷണി സന്ദേശത്തിന് പിന്നിൽ ആരാണെന്ന പോലിസ് അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ട്രെയിന്‍ കിട്ടാത്തതിനാലാണ് വ്യാജ ബോംബ് ഭീഷണി നടത്തിയെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ജയ്‌സിംഗ് മാര്‍ബിള്‍ വ്യാപാരവുമായി ബന്ധപ്പെട്ടാണ് കൊച്ചിയില്‍ എത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.