Smuggling | ഇന്തോ-ബംഗ്ലാ അതിർത്തി വഴി ഇന്ത്യയിലേയ്‌ക്ക് സ്വർണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ
പിടികൂടിയ സ്വർണത്തിന് വിപണിയിൽ 77 ലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
കൊൽക്കത്ത: ഇന്തോ-ബംഗ്ലാ അതിർത്തി വഴി ഇന്ത്യയിലേയ്‌ക്ക് സ്വർണം കടത്താൻ ശ്രമം (Gold smuggling). കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (Border Security Force) പിടികൂടി. 12 സ്വർണ ബിസ്‌ക്കറ്റുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 77 ലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദക്ഷിണ ബംഗാൾ അതിർത്തി വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. അന്താരാഷ്‌ട്ര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം. നോർത്ത് 24 പർഗാനാസ് ജില്ലയിൽ വച്ചാണ് ഇവരെ പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...