ചെന്നൈ: പ്രണയദിനത്തിൽ കാമുകിക്ക് സമ്മാനം നല്‍കാന്‍ ആടിനെ മോഷ്ടിച്ച കാമുകനും സഹായിയും പിടിയില്‍. കോളേജ് വിദ്യാര്‍ത്ഥിയായ അരവിന്ദ്കുമാറും സുഹൃത്തായ മോഹനും ആണ് പിടിയിലായത്.  സംഭവം നടക്കുന്നത് വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ ബൈക്കിലെത്തി ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രതി അറസ്റ്റിൽ!


സമീപ ഗ്രാമത്തിലെ കര്‍ഷകയുടെ വീട്ടില്‍ നിന്നാണ് ഇവർ ഈ ആടിനെ മോഷ്ടിച്ചത്. മോഷണം നടത്തി മടങ്ങുന്നതിന് പിന്നാലെ ഇവർ  പിടിയിലാകുകയായിരുന്നു. ഇവർ ആടുമായി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ കര്‍ഷകര്‍ ബഹളം വെക്കുകയും തുടര്‍ന്ന് നാട്ടുകാരെത്തി ഇവരെ പിടികൂടുകയുമായിരുന്നു. ശേഷം നാട്ടുകാര്‍ ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിൽ കാമുകിക്ക് പ്രണയദിന സമ്മാനമായി നല്‍കാനാണ് ആടിനെ മോഷ്ടിച്ചതെന്ന് യുവാക്കള്‍ സമ്മതിക്കുകയായിരുന്നു. ആടിനെ വിറ്റ് പണം ശേഖരിക്കാനായിരുന്നു പദ്ധതി. ഇതിന് സഹായത്തിനായിട്ടാണ് സുഹൃത്തിനെയും കൂടെക്കൂട്ടിയത്. 


Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 


 


ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്നയാൾ മരിച്ചു


ചേർത്തല: അർത്തുങ്കൽ അറവുകാട് ക്ഷേത്രോത്സവത്തിൽ കതിന നിറച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അർത്തുങ്കൽ ചെത്തി കിഴക്കേവെളി വീട്ടിൽ അശോകനാണ് മരിച്ചത്.  54 വയസായിരുന്നു.


Also Read: മീനം രാശിയിൽ ശുക്ര സംക്രമണം; ഈ രാശിക്കാർക്ക് ലഭിക്കും ധനസമൃദ്ധിയും പ്രശസ്തിയും!


അപകടം സംഭവിച്ചത് വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ്. പറയെടുപ്പിനായി രണ്ടു കതിന കുറ്റികൾ നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അശോകനോടൊപ്പമുണ്ടായിരുന്ന പുളിക്കൽചിറ പ്രകാശനും പൊള്ളലേറ്റു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും   ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണമടയുകയായിരുന്നു. മരിച്ച അശോകൻ മത്സ്യത്തൊഴിലാളിയാണ്.  സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.