കൊച്ചി: നടിയെ ആക്രമിച്ച കേസ് വൻ വഴിത്തിരിവിലേക്ക്. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിച്ച നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയപ്പെടുന്നതായും കത്തിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജി ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വേണമെന്ന് നടി ഉറച്ച് നിൽക്കുന്നത്. വലിയ ഭയവും ആശങ്കയും ഉണ്ടെന്നും കത്തിൽ പറയുന്നു. തനിക്ക് നീതി ലഭിക്കുമോ എന്ന് ആശങ്കയുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.


ALSO READ : നടിയെ ആക്രമിച്ച് കേസിൽ പ്രോസിക്യൂഷൻ സാക്ഷിയെ ദിലീപ് സ്വാധീനിച്ചു; ഓഡിയോ പുറത്ത്


കേസിൽ ഫെബ്രുവരിയോട് കൂടി വിധി പറയുമെന്നാണ് സൂചന. കേസിൻറെ വിചാരണ അവസാന ഘട്ടത്തിലാണ്.  അതിനിടയിൽ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലോടെ പുനരന്വേഷണം വേണമെന്ന് കാണിച്ച് അന്വേഷണ സംഘവും കോടതിയെ സമീപിച്ചിട്ടുണ്ട്.


ALSO READ : നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ എത്തിയിരുന്നു; ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍


നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും, വിഐപിയായ ഒരാൾ അത് ദിലീപിന് എത്തിച്ച് നൽകുകയായിരുന്നു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആ ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലുള്ള വീട്ടിൽ വെച്ച് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ ഉൾപ്പടെയുള്ളവർ കണ്ടുയെന്നും ബാലചന്ദ്രകുമാർ വെള്ളിപ്പെടുത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക