Breaking: കോട്ടൺഹിൽ സ്കൂളിൽ കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കിടാൻ ശ്രമം, മർദ്ദനത്തിന് പിന്നിൽ ഓണ്‍ലൈന്‍ ഗെയിം?
അതേസമയം പുറത്ത് നിന്ന് വന്ന അഞ്ച് പേരും വിദ്യാർഥികളാണെന്നും സംശയമുണ്ട്. മർദ്ദനമേറ്റവരിൽ ഭൂരിഭാഗം പേരും യുപി വിദ്യാർഥികളാണ്.
തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. സ്കൂൾ മതിൽ ചാടിക്കടന്ന് കോമ്പോണ്ടിൽ പ്രവേശിച്ച അഞ്ജാതർ കുട്ടികളെ മർദ്ദിക്കുകയും കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കിട്ട് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. അതേസമയം പുറത്ത് നിന്ന് വന്ന അഞ്ച് പേരും വിദ്യാർഥികളാണെന്നും സംശയമുണ്ട്. മർദ്ദനമേറ്റവരിൽ ഭൂരിഭാഗം പേരും യുപി വിദ്യാർഥികളാണ്.
5 പേർ സ്കൂളിന്റെ മതിൽ ചാടി വന്ന് റാഗ് ചെയ്യുന്നു- അത് പുറത്ത് നിന്ന് വരുന്നവർ ആണെന്ന് പറയുന്നു- ഇവരെ കണ്ട് മറ്റ് കുട്ടികളും ഉപദ്രവം തുടരുന്നു..കോട്ടൺ സ്കൂളിൽ പോകണമെങ്കിൽ ജീവൻ പണയം വെച്ച് പോകണം -സ്കൂളിലെ വിദ്യാർത്ഥിയുടെ സഹോദരിയുടെ ഓഡിയോ സന്ദേശം.
അധ്യാപകർ ഗെയിമിന്റെ ഭാഗം എന്ന് പറഞ്ഞെന്നാണ് ഒരു വിദ്യാർത്ഥി പറയുന്നത് ക്യാമറ ഇല്ലാ ത്ത സ്ഥലം നോക്കിയാണ് റാഗിംഗ് നടത്തുന്നത് . സ്കൂളിൽ അടിയന്തിര പിടിഎ മീറ്റിങ്ങ് ചേർന്ന് അധ്യാപകർ വിഷയത്തിൽ തിങ്കളാഴ്ച തീരുമാനം അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...