കൊച്ചി: സ്വപ്ന സുരേഷിനെ ഫോൺ വിളിച്ച് ഭീക്ഷണിപ്പെടുത്തിയാൾ പോലീസ് കസ്റ്റഡിയിൽ. പെരിന്തൽ മണ്ണ തിരൂർക്കാട് സ്വദേശിയായ  നൗഫലിനെയാണ് പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സഹോദരൻ പറയുന്നത്.  മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകരുതെന്നും തട്ടിക്കളയും എന്നു വരെയും ഇയാൾ ഫോണിൽ പറയുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരട് അനീഷ് പറഞ്ഞിട്ടാണ് ഫോൺ വിളിക്കുന്നതെന്നും  വിളിച്ചയാൾ പറയുന്നത് സ്വപ്ന പുറത്ത് വിട്ട  ഓഡിയോ സന്ദേശത്തിലുണ്ട്. അതേസമയം താനും കുടുംബവും ഏത് സമയവും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും നെറ്റ് കോളുകൾ വഴി വന്നിരുന്ന ഭീക്ഷണി സന്ദേശങ്ങൾ ഇപ്പോൾ  വിളിക്കുന്നയാളുടെ പേരും  വിലാസവും അടക്കം പറഞ്ഞാണ് വരുന്നതെന്നും സ്വപ്ന പറയുന്നു.


ALSO READ : Akg Center AttacK: എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അയാളല്ല


അതേസമയം ഇഡിക്ക് നൽകുന്ന മൊഴി തടസപ്പെടുത്താനാണ് ഈ ഭീഷണിയെന്നാണ് മനസിലാകുന്നത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും.ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാൻ സാധിച്ചിട്ടില്ല. ഇഡി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാൻ സാധിക്കാത്തത്. ഇഡി അന്വേഷണം തടസപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്ന പറഞ്ഞു. 


കെജി സെന്ററിലേക്ക് നടന്ന ബോംബെറിൽ പ്രതികളെ തിരഞ്ഞ് പോലീസ് ആശയക്കുഴപ്പത്തിൽ


എകെജി സെന്ററിലേക്ക് നടന്ന ബോംബെറിൽ പ്രതികളെ തിരഞ്ഞ് പോലീസ് ആശയക്കുഴപ്പത്തിൽ. സ്ഫോടക വസ്തു എറിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് പ്രതികളെന്ന ആദ്യ നിഗമനത്തിൽ നിന്ന് പൊലീസ് പിന്നോട്ട് പോയി. രണ്ടാം പ്രതിയായി കണ്ടെത്തിയ സ്കൂട്ടർ യാത്രക്കാരന് അക്രമത്തിൽ പങ്കില്ലെന്ന് തെളിഞ്ഞു.


അക്രമം നടക്കുന്നതിന് മുൻപ് രണ്ട് തവണ സ്കൂട്ടർ ഇവിടേക്ക് കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ, ഇതുവഴി കടന്നുപോയത് നഗരത്തിൽ തട്ടുകട നടത്തുന്നയാളാണ് എന്നാണ് പോലീസ് പറയുന്നത്. അതിനിടെ, എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട റിജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചും പൊലീസ് തടിയൂരിയിരിക്കുകയാണ്.


സംഭവം നടന്ന മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതിക്കായി ഇരുട്ടിൽ തപ്പുകയാണ് പോലീസ്. പലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തുവെങ്കിലും കൃത്യമായ പ്രതികളിലേക്ക് അന്വേഷണസംഘത്തിന് ഇനിയും എത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണസംഘത്തിന് സർവത്ര ആശയക്കുഴപ്പമുണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.