കൊച്ചിയിൽ 2 വയസുകാരിക്ക് ക്രൂരമർദനം; അമ്മയ്ക്കെതിരെ കേസെടുത്തു
സംരക്ഷണം നൽകേണ്ടയാൾ വീഴ്ചവരുത്തിയതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ആരോഗ്യ നില ഗുരുതരമായ കുട്ടി വെന്റിലേറ്റർ സഹായത്തിൽ ചികിത്സ തുടരുകയാണ്.
കൊച്ചി : രണ്ടാനച്ഛന്റെ ക്രൂരമർദനത്തിന് രണ്ട് വയസുകാരി ഇരയായ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു. ഗുരുതരാവസ്ഥയിലായ കുട്ടിയ്ക്ക് ചികിത്സ വൈകിപ്പിച്ചതിന് ബാലനീതി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംരക്ഷണം നൽകേണ്ടയാൾ വീഴ്ചവരുത്തിയതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ആരോഗ്യ നില ഗുരുതരമായ കുട്ടിക്ക് വെന്റിലേറ്റർ സഹായത്തിൽ ചികിത്സ നൽകുന്നത്.
ALSO READ : രണ്ടര വയസുകാരിയെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം കഠിന തടവ്
തൃക്കാക്കര സ്വദേശികളുടെ കുഞ്ഞിനാണ് തലയ്ക്കും മുഖത്തും പരുക്കേറ്റത്. രണ്ടാനച്ഛന്റെ മർദ്ദനമാണെന്നാണ് പോലീസ് പറഞ്ഞു. അമ്മയുടെയും മുത്തശ്ശിയുടെയും മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്ടർമാർ പോലീസിനെ അറിയിച്ചത്. കളിക്കിടെ വീണെന്നാണ് ആദ്യം നൽകിയ മൊഴി.
തലയോട്ടിക്ക് വരെ പൊട്ടലുണ്ടായിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കൈ രണ്ട് ഒടിഞ്ഞ നിലയിലാണ്. പൊള്ളലേറ്റ പാടുകളുമുണ്ട്. നിരന്തരമായി പരിക്കുകളേറ്റ് പാടുകൾ കുട്ടിയുടെ ശരീരത്തിലുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ കുട്ടി സ്വയം വരുത്തിയ പരിക്കാണെന്നാണ് അമ്മ ഡോക്ടർമാരോട് പറഞ്ഞത്.
ALSO READ : കൊല്ലത്ത് സ്കൂളിൽ പോകാൻ മടിച്ചതിന് ഒമ്പത് വയസുകാരനെ പൊള്ളലേൽപ്പിച്ചു; അമ്മ അറസ്റ്റിൽ
പരുക്കിനെ സംബന്ധിച്ചുള്ള ദുരൂഹതയിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ടാനച്ഛൻ ഒളിവിലാണെന്നാണ് പോലീസ് അറിയിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.