Bulli Bai Controversy | മുഖ്യ സൂത്രധാരൻ ഡൽഹി പോലീസിന്റെ പിടിയിൽ
സോഷ്യൽ മീഡിയയിൽ സജീവമായ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾ, അവർ അറിയാതെ അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തികരമായ പ്രചാരണം നടക്കുന്നുവെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ബുള്ളി ഭായിയെ കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചത്.
മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ലേലം ചെയ്ത് അധിക്ഷേപിച്ച 'ബുള്ളി ഭായ്' ആപ്പിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. നീരജ് ബിഷ്ണോയി എന്നായാളാണ് അറസ്റ്റിലായത്. അസമിൽ നിന്നാണ് ഡൽഹി പോലീസിന്റെ ഐഎഫ്എസ്ഒ പ്രത്യേക സെൽ ഇയാളെ പിടികൂടിയത്. കേസിൽ ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 'ബുള്ളി ബായ്' യുടെ പ്രധാന സൂത്രധാരനും സ്രഷ്ടാവും ആപ്പിന്റെ പ്രധാന ട്വിറ്റർ അക്കൗണ്ട് ഉടമയുമാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
ഇയാളെ ഡൽഹിയിലേക്ക് കൊണ്ടുവരികയാണെന്ന് ഡിസിപി (ഐഎഫ്എസ്ഒ) കെപിഎസ് മൽഹോത്ര പറഞ്ഞു. ബുള്ളി ബായ്’ ആപ്പ് കേസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ നിന്നുള്ള മായങ്ക് റാവൽ (21) എന്ന വിദ്യാർത്ഥി, മുഖ്യപ്രതി ശ്വേ
സോഷ്യൽ മീഡിയയിൽ സജീവമായ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾ, അവർ അറിയാതെ അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തികരമായ പ്രചാരണം നടക്കുന്നുവെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ബുള്ളി ഭായിയെ കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചത്. മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, വിദ്യാർഥികൾ, പ്രശസ്തരായ വ്യക്തികൾ തുടങ്ങി നിരവധി സ്ത്രീകളെ ബുള്ളി ഭായ് ആപ്പിലൂടെ അപകീർത്തിപ്പെടുത്തി.
മുംബൈ സൈബർ സെല്ലും ഡൽഹി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നൂറുകണക്കിന് മുസ്ലീം സ്ത്രീകളെ ഈ ആപ്പ് വഴി ലേലത്തിന് വച്ചിട്ടുണ്ടെന്ന് വ്യക്തമായി. സുള്ളി ഡീൽസ്' എന്ന വിവാദമായ ഓൺലൈൻ അപകീർത്തിക്ക് പിന്നാലെയാണ് ഗിറ്റ്ഹബിൽ പുതിയ ആപ്പ് പ്രത്യക്ഷപ്പെട്ടത്. ബുള്ളി ഭായ് എന്ന പേരിൽ മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പ്രത്യക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...