ടിക്കറ്റ് എടുത്തില്ലെന്ന് ആരോപിച്ച് ബസ് യാത്രക്കാരന് മർദ്ദനം: കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ചിദംബരനെ വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
കോട്ടയം: യാത്രക്കാരനായ മധ്യവയസ്കനെ ബസ്സിനുള്ളില്‍ ആക്രമിച്ച കേസിൽ കണ്ടക്ടറെയും, ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. കുമരകം തെക്കുംഭാഗത്ത് പുതുവീട് വീട്ടിൽ ആദർശ് പ്രസന്നൻ (27), ചെങ്ങളം അയ്യംമാത്ര പാലത്തിന് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണു പി.ബി (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
വൈക്കം - കൈപ്പുഴമുട്ട് റൂട്ടിൽ ഓടുന്ന ശ്രീ ഗണേഷ് എന്ന ബസ്സിലെ ജീവനക്കാരായ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ബസ് യാത്രക്കാരനായ തലയാഴം സ്വദേശിയായ ചിദംബരനെ ( 67) ടിക്കറ്റ് എടുത്തില്ല എന്ന് ആരോപിച്ച് മർദ്ദിക്കുകയും, വണ്ടിയിൽ നിന്നും തള്ളി താഴെ ഇടുകയുമായിരുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ചിദംബരനെ വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . തന്നെ ടിക്കറ്റ് എടുത്തിട്ടും കാണിക്കാൻ വൈകി എന്ന് ആരോപിച്ച് യാതൊരു പ്രകോപനവും കൂടാതെ ഇവർ മർദ്ദിക്കുകയായിരുന്നുവെന്ന് ചിദംബരൻ പറയുന്നു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്. എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ സുരേഷ്. എസ്, ഷിബു വർഗീസ്, വിജയപ്രസാദ്, സി.പി.ഓ രജീഷ് എൻ.ആർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.