കാസർഗോഡ്: പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ രജപുരത്ത് ബസ് ഡ്രൈവർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ റെനിൽ വർഗീസാണ് പിടിയിലായത്.  ഇയാൾ കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശിയാണ്.  റെനിൽ കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Acid Attack : പുനലൂരിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി ഓടി രക്ഷപ്പെട്ടു


ഇയാൾ ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19 വയസുകാരിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ഇയാൾ പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിക്കൊണ്ടാണ് സൗഹൃദം സ്ഥാപിച്ചത്. ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. റാണിപുരം റോഡിലെ ക്വാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വച്ച് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.  ഇത് കൂടാതെ ബലാത്സം​ഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് റെനിൽ.


Also Read: Guru Gochar 2023: 12 വർഷത്തിന് ശേഷം വിപരീത രാജയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം!


2011 ൽ ഇയാൾ ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ തീയേറ്ററിനകത്ത് വച്ച് പീഡിപ്പിച്ചിരുന്നു. ഈ കേസിൽ ഇയാൾ തടവു ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അടിപിടി, ചീട്ടുകളി, മദ്യപിച്ച് ബഹളം വെക്കൽ തുടങ്ങിയ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. റെനിൽ പെൺകുട്ടിയെ കൊണ്ടുപോയിയെന്ന് പറയുന്ന കാർ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലാണ് രാജപുരം പോലീസ്.  മാത്രമല്ല ഇയാളുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. 


പുനലൂരിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി ഓടി രക്ഷപ്പെട്ടു


പുനലൂരിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യഹിത വിഭാഗത്തിലെ ജീവനക്കാരി നീതുവിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കൊട്ടാരക്കര സ്വദേശിയും നീതുവിന്റെ ഭർത്താവ് വിപിനാണ് ആസിഡ് ആക്രണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നീതുവിന്റെ മുഖത്ത് 90 ശതമാനവും പൊള്ളലേറ്റു.


Also Read: ബുധന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും വൻ സമ്പൽസമൃദ്ധി! 


താലൂക്ക് ആശുപത്രിയുടെ പിൻവശത്ത് നീതുവും ഭർത്താവ് വിപിനും സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് വിപിൻ നീതുവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്കായി നീതുവിനെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.