പാലക്കാട്‌: പാലക്കാട് വൻ ലഹരിവേട്ട. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ക‍ഞ്ചാവും ചരസും പിടികൂടി. ഷാലിമാർ എക്സ്പ്രസിൽ നിന്നാണ് ചരസ്‌ പിടികൂടിയത്. വിപണിയിൽ 45 ലക്ഷം രൂപ വിലവരുന്ന ചരസാണ് പിടികൂടിയത്. ദിബ്രുഗഡ് എക്സ്പ്രസിൽ നിന്ന് അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലഹരികടത്തിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആർപിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്  കഞ്ചാവും ചരസും പിടികൂടിയത്. അതേസമയം, കൊച്ചി ചേരാനെല്ലൂരിൽ ലഹരിമരുന്നുകളുമായി ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിലായി. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ എന്നിവരെയാണ് പോലീസ് പിടികൂടിയത്.


ALSO READ: Kerala Health Department: കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കും; ഫെബ്രുവരി ഒന്നുമുതല്‍ പ്രത്യേക പരിപാടിയും പരിശോധനകളും നടത്തുമെന്ന് മന്ത്രി


നിരവധി ലഹരി മരുന്നുകൾ പോലീസ് ഇവരിൽ നിന്നും പിടികൂടി. എൽഎസ്ഡി സ്റ്റാംപ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകൾ എന്നിവയാണ് പിടികൂടിയതെന്ന് പോലീസ് പറയുന്നു. കൊച്ചിയിൽ ലഹരിക്കടത്ത് വ്യാപകമാണെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ലഹരിക്കടത്ത് നിർബാധം തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.