മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് വൻ കഞ്ചാവ് വേട്ട. 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. ഇന്ന് രാവിലെ എക്സൈസ് സംഘം (Excise Team) നടത്തിയ പരിശോധനയിലാണ് കഞ്ചാവ് (Cannabis) പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലമ്പൂർ എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പൂക്കോട്ടുംപാടം സ്വദേശി ഹമീദ് ഉൾപ്പെടെ നാല് പേരെ എക്‌സൈസ് പിടികൂടി. കഞ്ചാവ് കടത്തിന് പിന്നിൽ ആറു പേരുണ്ടെന്നാണ് ലഭിച്ച വിവരം. ഇതിൽ നാല് പേർ എക്‌സൈസിന്റെ പിടിയിലായി. രണ്ട് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു.


ALSO READ: Cannabis seized in Palakkad: ടൂറിസ്റ്റ് ബസ് വഴി കടത്തിയ 150 കിലോയിലധികം കഞ്ചാവ് പിടികൂടി


എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നുള്ള കാര്യങ്ങളിൽ വ്യക്തത ലഭിച്ചിട്ടില്ല. ഹമീദ് മലപ്പുറത്തും ഇതര ജില്ലകളിലും വ്യാപകമായി കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ കണ്ണിയാണെന്നാണ് എക്‌സൈസ് അറിയിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി കഴിഞ്ഞ ഒരാഴ്ചയോളമായി നിരവധി കഞ്ചാവ് കടത്ത് സംഘങ്ങളാണ് പിടിയിലായത്.


മലപ്പുറത്ത് പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങൾ മറിച്ചുവിറ്റ സംഭവത്തിൽ രണ്ട് പൊലീസുകാർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വാഹന പരിശോധനയ്ക്കിടെ 14 ലക്ഷം രൂപ വി‍ലമതിക്കുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് (Arrest) ചെയ്യുകയും ചെയ്തിരുന്നു.


ALSO READ: Cannabis seized: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി


പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാനും പുകയില ഉത്പന്നങ്ങൾ നശിപ്പിച്ച് കളയാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോട്ടയ്ക്കൽ സ്റ്റേഷനിലെ എഎസ്ഐ രജീന്ദ്രൻ, സീനിയർ സിപിഒ സജി അലക്സാണ്ടർ എന്നിവർ പുകയില മറിച്ച് വിറ്റു. പിടികൂടിയ ലഹരി ഉത്പന്നങ്ങൾ പൊലീസുകാർ മറിച്ചുവിറ്റെന്ന പരാതിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.