Cannabis seized: കഞ്ചാവ് പൊതി വലിച്ചെറിഞ്ഞു, കൂടെ മൊബൈൽ ഫോണും; പോലീസിന്റെ പിടിവീണതിങ്ങനെ
Cannabis seized: കഞ്ചാവിനൊപ്പം ഫോണും വീണുപോയിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ പോലീസിന് സഹായകമായത്. നാല് കിലോ കഞ്ചാവാണ് ഇവർ വഴിയരികിൽ ഉപേക്ഷിച്ചത്.
പാലക്കാട്: പോലീസ് പിന്തുടരുന്നതിനിടെ കഞ്ചാവ് പൊതികൾ വലിച്ചെറിഞ്ഞ് പ്രതികൾ രക്ഷപ്പെട്ടു. എന്നാൽ, കഞ്ചാവ് പൊതികൾക്കൊപ്പം വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ കുരുക്കായി. പോലീസ് പിന്തുടരുന്നതിനിടെ ദേശീയപാതയോരത്തേക്ക് കഞ്ചാവ് പൊതികൾ വലിച്ചെറിഞ്ഞ് പ്രതികൾ രക്ഷപ്പെട്ടു. എന്നാൽ, കഞ്ചാവിനൊപ്പം ഫോണും വീണുപോയിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ പോലീസിന് സഹായകമായത്. മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി.
കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ എം.സനോജ് (26), എ.അജിത് (25) എന്നിവരാണ് പിടിയിലായത്. നാല് കിലോ കഞ്ചാവും കസബ പോലീസ് സംഘം പിടികൂടി. ചന്ദ്രനഗർ കൂട്ടുപാതയിൽ രാത്രിയില്‍ കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കസബ പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കി കഞ്ചാവ് പൊതികൾ ദേശീയപാതയോരത്ത് വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
പ്രതികളെ പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് കഞ്ചാവ് എറിഞ്ഞപ്പോള്‍ ഒപ്പം വീണ മൊബൈൽ ഫോൺ ബെല്ലടിച്ചത്. ഇതോടെ മിനിറ്റുകൾക്കകം പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയും ചെയ്തു. പ്രതികളെ ജില്ലാ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി ചില്ലറ വിൽപനക്കാർക്ക് നൽകുന്നവരാണ് പിടിയിലായതെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ലഹരിക്കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...