ഇടുക്കി: നെടുങ്കണ്ടത്ത് ഓടി കൊണ്ടിരുന്ന ലോറിയിൽ നിന്നും 200 കിലോ ഏലക്ക മോഷ്ടിച്ചു. ചെമ്മണ്ണാറിലെ പതിവ് കേന്ദ്രത്തിൽ നിന്നും കുമളിയിലെ  ലേല ഏജൻസിയിലേക്ക് കൊണ്ടു പോയ ഏലക്കയാണ് മോഷ്ടിച്ചത്.200 കിലോയോളം ഉണക്ക ഏലക്ക നഷ്ടമായി. നെടുങ്കണ്ടത്തിന് സമീപം ചേമ്പളത്ത് ആളൊഴിഞ്ഞ പ്രദേശത്തു വെച്ചാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രയ്ക്കിടയിൽ എപ്പോഴോ വാഹനം നിർത്തിയിട്ടപ്പോൾ ലോറിയുടെ മുകളിൽ കയറിയ മോഷ്ടാവ് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കയർ അറുത്തു മാറ്റി നാല് ചക്കുകൾ റോഡിലേയ്ക് ഇടുകയായിരുന്നു. ഇതിൽ ഒരു ചാക്ക് കീറി ഏലക്ക റോഡിൽ ചിതറിയതും ലോറിയ്ക്കു മുകളിൽ ആൾ ഇരിയ്ക്കുന്നതും ശ്രദ്ധയിൽ പെട്ട നാട്ടുകാർ ലേല ഏജൻസിയായ സ്‌പൈസ് മോർ കമ്പനിയിൽ വിവരം അറിയിക്കുകയായിരുന്നു.


തുടർന്ന് വാഹനം പാമ്പാടുംപാറയിൽ നിർത്തി നോക്കിയപ്പോഴാണ് മോഷണംനടന്നവിവരം ഡ്രൈവർ അറിയുന്നത്.ലോറിയ്ക്കു പിന്നാലെ വന്ന വെള്ള മാരുതി വാനിൽ ഉണ്ടായിരുന്ന സംഘം റോഡിലേയ്ക് വീണ ഏലക്ക ചാക്കുകൾ വാനിൽ കയറ്റി കൊണ്ടുപോയതായി കരുതുന്നു. നെടുങ്കണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.