കോഴിക്കോട്: കാർ യാത്രക്കാരിയ നടുറോഡിൽ മർദ്ദിച്ചെന്ന പരാതിയിൽ  നടക്കാവ് എസ്‌ഐക്കെതിരെ കേസ്. എസ്ഐ വിനോദിനെ കൂടാതെ കണ്ടാൽ അറിയുന്ന നാലുപേര്‍ക്ക് എതിരെയും കേസെടുത്തു. അത്തോളി സ്വദേശിനി അഫ്‌ന അബ്ദുല്‍ നാഫിക്കിനാണ് മർദ്ദനമേറ്റത്. ബൈക്കിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് എത്തിയതെന്ന് പറയുന്നു. കോഴിക്കോട് കാക്കൂര്‍ പൊലീസ് സംഭവത്തിൽ കേസെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച അര്‍ധരാത്രി 12.30-ക്ക് കൊളത്തൂരില്‍വെച്ചാണ് സംഭവം.കാറില്‍ യാത്ര ചെയ്യുകയായിരുന്നു യുവതിയും കുടുംബവും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായി ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐ വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മര്‍ദിച്ചെന്നാണ് പരാതി.


ഏതിർ വശത്തെ കാറിലുണ്ടായിരുന്നവർ വിളിച്ചതിന് പുറമെയാണ് എസ്ഐ എത്തിയതെന്നും തുടർന്ന് കാറിൻറെ ഡോർ തുറന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നെന്ന് പരാതിയിലുണ്ട്. വയറ്റിൽ ചവിട്ടുകയും ശരീരത്തിൽ കടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.


എസ്‌ഐ മദ്യ ലഹരിയിലായിരുന്നെന്നും ഇവർ പറയുന്നു. മര്‍ദനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി സംഭവത്തിൽ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.