ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇപ്പോൾ ബെംഗളൂരുവിലേക്ക് മാറ്റിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ


കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിട്ടുണ്ട്.  യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. 


രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായത് എന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.


Also Read; ബുധൻ അനിഴം നക്ഷത്രത്തിലേക്ക്; നവംബറിൽ ഇവർക്ക് ലഭിക്കും ആഡംബര ജീവിതം, സാമ്പത്തിക അഭിവൃദ്ധി!


കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ!


 


വെളിച്ചിക്കാലയില്‍ സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയിലായതായി റിപ്പോർട്ട്. വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസിനെയാണ് ഇവർ കൊലപ്പെടുത്തിയത്.  സംഭവം നടന്നത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു. സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ പ്രതികള്‍ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്കും ഒടുവിൽ  കൊലപാതകത്തിലേക്കും കലാശിച്ചു.


നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെയായിരുന്നു ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചത്. ഇത് സംബന്ധിച്ച് രാത്രി തന്നെ കണ്ണനല്ലൂര്‍ പോലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിൽ സഹോദരനെ ആക്രമിച്ചത് ചോദിക്കാനായാണ് നവാസിന് കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേൽക്കുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു.  സംഭവത്തിൽ കണ്ണനല്ലൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.