ഡസ്കില്‍ താളം പിടിച്ചതിന് വിദ്യാർത്ഥിയുടെ കരണത്തടിച്ചു; അധ്യാപികയ്ക്കെതിരെ കേസ്
അടുത്ത ദിവസം അന്വേഷണത്തിന് ഹാജരാകണമെന്ന് കാണിച്ച് അധ്യാപികക്ക് നോട്ടീസ് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.
ഇടുക്കി: വണ്ടിപ്പെരിയാറിൽ മൂന്നാം ക്ലാസുകാരനെ അധ്യാപിക കരണത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സ്ക്കൂളിലെ താൽക്കാലിക അധ്യാപികയായ ജൂലിയറ്റിനെിരെയാണ് പോലീസ് കേസെടുത്തത്. ടീച്ചർ ക്ലാസിൽ ഇല്ലാതിരുന്ന സമയത്ത് ഡസ്ക്കിൽ താളം പിടിച്ചെന്ന് ആരോപിച്ചാണ അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്തത്. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ശേഷം പീരുമേട് മജിസ്ട്രേറ്റിന്റെ നിർദ്ദേശ പ്രകരം കേസെടുക്കുകയായിരുന്നു. ജ്യൂവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അടുത്ത ദിവസം അന്വേഷണത്തിന് ഹാജരാകണമെന്ന് കാണിച്ച് അധ്യാപികക്ക് നോട്ടീസ് അയയ്ക്കുമെന്ന് വണ്ടിപ്പെരിയാർ സിഐ പറഞ്ഞു. ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. ടീച്ചർ ക്ലാസിലില്ലാതിരുന്ന സമയത്ത് കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. ആ സമയം അവിടെയെത്തിയ ജൂലിയറ്റ് എന്ന് അധ്യാപിക ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളെ ശകാരിച്ചു. ഡസ്കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്ത് അടിക്കുകയായിരുന്നവെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്. വണ്ടിപ്പെരിയാർ സർക്കാർ എൽ പി സ്കൂളിലെ വിദ്യാർത്ഥിയാണ് മൂന്നാം ക്ലാസുകാരന്‍.
Also Read: ക്ലാസിൽ ബഹളമുണ്ടാക്കിയെന്നാരോപണം; മൂന്നാം ക്ലാസുകാരന്റെ കരണത്തടിച്ചതായി പരാതി
കുട്ടിയുടെ അമ്മ വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ടീച്ചർ അടിച്ച കാര്യം അറിയുന്നത്. വേദന കൊണ്ട് ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ വന്നതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിക്കുകയും വണ്ടിപ്പെരിയാർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് സ്കൂള്‍ അധികൃതര്‍ക്കും പൊലീസിനും രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...