ബംഗളൂരൂ: ബംഗളൂരുവിലെ ലഹരിമരുന്ന് പാര്‍ട്ടികളുടെ മുഖ്യ സംഘാടകന്‍ വീരേന്‍ ഖന്ന അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അന്യസംസ്ഥാനങ്ങളില്‍ കഴിയുന്ന ബാംഗ്ലൂര്‍ സ്വദേശികള്‍ക്കായി എക്സ്പാറ്റ്സ് ക്ലബ് രൂപീകരിച്ച് അതിന്‍റെ മറവിലാണ് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മയക്കുമരുന്ന് റാക്കറ്റുമായി ചിരഞ്ജീവി സാര്‍ജയ്ക്ക് ബന്ധം? പൊട്ടിതെറിച്ച് കിച്ച സുദീപ്


ഈ ക്ലബിലേക്ക് അംഗത്വം എടുക്കുന്നവരെ സൂഷ്മപരിശോധന നടത്തി പ്രവേശിപ്പിക്കുന്നത് ഇയാള്‍ നേരിട്ടാണ്. സെലിബ്രിറ്റി പാര്‍ട്ടി പ്ലാനര്‍, ബാംഗ്ലൂര്‍ പ്രവാസികളുടെ രാജാവ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇയാളെ ഇന്ന് ബാംഗ്ലൂരിലേക്ക് കൊണ്ടുവരും. 


ലഹരിമരുന്ന് വേട്ടയില്‍ ഞെട്ടി കന്നഡ ചലച്ചിത്ര മേഖല.. പിടിയിലായത് ടെലിവിഷന്‍ താരം


ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ഇയാള്‍ പഠനത്തിനായാണ് ബാംഗ്ലൂരിലേക്ക് പോയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം പാര്‍ട്ടികള്‍ സംഘടിപ്പിച്ചു തുടങ്ങിയ ഖന്ന അധികം വൈകാതെ തന്നെ സ്വന്തം പേരില്‍ 'വീരേന്‍ ഖന്ന പ്രൊഡക്ഷന്‍' എന്ന കമ്പനി സ്ഥാപിച്ചു. ഇതിലൂടെയാണ് പാര്‍ട്ടിക്ക് ആതിഥ്യം വഹിച്ചിരുന്നത്. 


സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസിന് ലഹരി മരുന്ന് കേസിലും ബന്ധം..! 


സ്വന്തം വീട്ടിലും പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന ഇയാള്‍ക്കെതിരെ അയല്‍വാസികള്‍ മുന്‍പ് പരാതി നല്‍കിയിട്ടുണ്ട്. ബാംഗ്ലൂരിലെ സ്റ്റാര്‍ ഹോട്ടലുകളുമായും പ്രധാന മദ്യ ബ്രാന്‍ഡുകളുമായും ഇയാള്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.