കോട്ടയം : സോഡ കുടിക്കാൻ എന്ന പേരിൽ കടയിൽ എത്തി വൈക്കത്ത് കടയുടമയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി. തലയോളപറമ്പ് സ്വദേശി ബിജോ പി ജോസിനെയാണ് കടുത്തുരത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 29 വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വൈക്കം ആയാംകുടി എരുമത്തുരുത്ത് അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന സുമതിയമ്മ 78 കാരയിയുടെ മാലയാണ് മോഷ്ടിച്ചത്. ഒന്നര പവന തൂക്കം വരുന്ന സ്വർണമാലയാണ് പ്രതി പൊട്ടിച്ചെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജല അതോറിറ്റി ജീവനക്കാരൻ എന്ന വ്യജേന ചുവപ്പ് നിറത്തിലുള്ള ആക്ടീവ സ്കൂട്ടിറിലാണ് പ്രതി എത്തിയത്. മോഷണം നടത്തുന്നതിന് തലേദിവസം ബുധനാഴ്ചയും പ്രതി ഇതെ ജല അതോറിറ്റി ജീവനക്കാരൻ എന്ന പേരിൽ എത്തിയിരുന്നു. പൊട്ടി കിടക്കുന്ന പൈപ്പ് നന്നാക്കാനാണ് പറഞ്ഞെത്തിയ ഇയാൾ പിന്നീട് കടയുടമയോടെ സോഡ ആവശ്യപ്പെടുകയായിരുന്നു. 


ALSO READ : Tirur Crime News : 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ഓടയിൽ തള്ളി; തിരൂരിൽ അമ്മയും കാമുകനും ഉൾപ്പെടെ 3 പേർ പിടിയിൽ


സോഡ കുടിച്ചതിന് ശേഷം ഇയാൾ വയോധികയ്ക്കൊപ്പം സെൽഫി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. സോഡ കുപ്പി എടുത്ത് താഴെ ഇരുന്ന പെട്ടിയിലേക്ക് വെക്കുന്നതിനിടയിൽ മാല പൊട്ടിച്ച് ഇയാൾ സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു. തൊപ്പിയും, കണ്ണടയും, മാസ്കും ധരിച്ചിരുന്ന ഇയാൾ വന്നത്. കടുത്തുരുത്തി സ്റ്റേഷൻ എസ് ഐ സി ആർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.