Gold Smuggling: യൂട്യൂബർക്ക് വിമാനത്താവളത്തിൽ ഗിഫ്റ്റ് കട; രണ്ടുമാസത്തില്‍ കടത്തിയത് 267 കിലോയോളം സ്വർണ്ണം
Crime News: കഴിഞ്ഞ ദിവസം ഒരു കിലോയോളം സ്വര്‍ണവുമായി കടയിലെ ജീവനക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു.
ചെന്നൈ: വിമാനത്താവളത്തിലെ ഗിഫ്റ്റ് കടയുടെ മറവില്‍ രണ്ടുമാസത്തില്‍ കടത്തിയത് 267 കിലോയോളം സ്വര്‍ണമെന്ന് റിപ്പോർട്ട്. ഇക്കാര്യം പിടിയിലായ പ്രതിയാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്.
Also Read: കളിയിക്കാവിള കൊലപാതകം; രണ്ടാം പ്രതി സുനിൽ പിടിയിൽ
കഴിഞ്ഞ ദിവസം ഒരു കിലോയോളം സ്വര്‍ണവുമായി കടയിലെ ജീവനക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍തോതില്‍ സ്വര്‍ണം കടത്തല്‍ പിടികിട്ടിയത്. തുടര്‍ന്ന് ഗിഫ്റ്റ് കടയുടമയും യൂട്യൂബറുമായ സബീര്‍ അലി അടക്കം മറ്റ് എട്ടുപേരെക്കൂടി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പ്രതികളിലൊരാള്‍ ശ്രീലങ്ക സ്വദേശിയാണെന്നാണ് റിപ്പോർട്ട്.
Also Read: വ്യാഴ ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ഭാഗ്യമഴ!
കഴിഞ്ഞ ദിവസം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒരുകിലോ സ്വര്‍ണവുമായി കടയിലെ ജീവനക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായതിലൂടെയാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. ശ്രീലങ്കയില്‍ നിന്നെത്തിയ യാത്രക്കാരനായിരുന്നു ഇയാള്‍ക്ക് സ്വര്‍ണം കൈമാറിയത്. തുടര്‍ന്ന് ശ്രീലങ്കന്‍ സ്വദേശിയെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; സിലിണ്ടർ വില 31 രൂപ കുറച്ചു!
ഇയാൾ സ്വര്‍ണം കടത്തുന്നതിനു വേണ്ടി മാത്രമാണ് കടമുറി വാടകയ്‌ക്കെടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
രണ്ടുമാസം മുൻപായിരുന്നു സബീര്‍ കടമുറി വാടകയ്‌ക്കെടുത്തത്. ശേഷം ഇവിടെ ഏഴു ജീവനക്കാരെ നിയമിക്കുകയും ചെയ്തു. വിദേശത്തു നിന്ന് ഇടനിലക്കാര്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം വിമാനത്താവളത്തിനുള്ളില്‍ വെച്ച് വാങ്ങി പുറത്തെത്തിച്ചിരുന്നത് കടയിലെ ജീവനക്കാരായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: ശുക്ര ബുധ സംയോഗത്താൽ ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർ പൊളിക്കും!
വിമാനത്താവളത്തിലെ കടയായതിനാല്‍ ജീവനക്കാര്‍ക്ക് വിമാനത്താവളം അതോറിറ്റിയുടെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേക സുരക്ഷാ പരിശോധന നേരിടേണ്ടി വരാറില്ലായിരുന്നു. ഇത് മുതലാക്കിയായിരുന്നു ഇവർ സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഇവര്‍ ഇതുവരെ കടത്തിയ സ്വര്‍ണത്തിന് 167 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.