THiruvananthapuram : കുഞ്ഞിനെ തട്ടിയെടുക്കാന്‍ (Kidnapping) ശ്രമിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജ് (Health Minister Veena George) അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം മെഡിക്കല്‍ കോളേജിലെത്തി (Medical College) അമ്മയേയും കുഞ്ഞിനേയും കണ്ടു. ഇന്നലെ നടന്ന സംഭവത്തെപ്പറ്റി അമ്മയോട് നേരിട്ടന്വേഷിച്ചു. കുഞ്ഞിന്റെ അച്ഛനുമായും സംസാരിച്ചു. മറ്റ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും ആശയ വിനിമയം നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവമറിഞ്ഞ് ഇന്നലെ അമ്മയെ വിളിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.


ALSO READ: Covid update | സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആയിരം കടന്ന് തിരുവനന്തപുരം, എറണാകുളം ജില്ലകൾ


ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ആശുപത്രികളിലെ സുരക്ഷ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.  ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. 


ALSO READ: കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക! കെ-റെയിലിന്റെ സർവേ കല്ലുകൾ പിഴുതെറിയുമെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ വെല്ലുവിളിയുമായി എംവി ജയരാജൻ


ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരിച്ചുകിട്ടിയത്. ഇതോടൊപ്പം നാട്ടുകാരുടെ സഹകരണവുമുണ്ടായി. എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.