ഇടുക്കി: വരയാടിനെ ബലമായി പിടിച്ച് നിർത്തി ഫോട്ടോയെടുത്ത പള്ളി വികാരിയും സുഹൃത്തും അറസ്റ്റിൽ. ഒരു കൗതുകത്തിന് ചെയ്ത കാര്യം ഇത്ര വലിയ വിനയാകുമെന്ന് ഇരുവരും കരുതിയില്ല. ജനുവരി അഞ്ചിന് പൊള്ളാച്ചിയിൽ നിന്നും വാൽപാറയിലേക്ക് പോകുന്നതിനിടെയാണ് ഇടുക്കി രാജാക്കാട് എൻആർ സിറ്റിയിലെ സെന്റ്. മേരീസ് പള്ളി വികാരി ഫാദർ ഷെൽട്ടണും കൂടെയുണ്ടായിരുന്ന ജോബി അബ്രഹാമും ഫോട്ടോയെക്കാൻ വരയാടിനെ പിടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാൽപാറയിൽ നിന്നും യാത്ര കഴിഞ്ഞ് ആറാം തീയതി തിരിച്ച് വന്ന ഇവർ പിന്നീട് തമിഴ്നാട് പൊലീസ് തിരക്കി വരുമ്പോഴാണ് സംഭവത്തിന്റെ  ഗൗരവം മനസിലാക്കുന്നത്.തമിഴ്നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ഇവർ ഫോട്ടോയെടുക്കുന്നത് കണ്ട് വന്ന മറ്റൊരു സഞ്ചാരി ഈ രം ഗം തമിഴ്നാട്ടിലെ ഒരു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു.


ഇത് ശ്രദ്ധയിൽപെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ പിന്തുടർന്നാണ് പൊലീസ് രാജാക്കാട് എത്തിയത്.തുടർന്ന് രാജാക്കാട് പൊലീസിന്റെ സഹായത്തോടെ ഫോട്ടോയിൽ വരയാടിനെ പിടിച്ചിരിക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.