തിരുവനന്തപുരം : ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ അനാഥാലയ നടത്തിപ്പുകാരനെ സഹോദരങ്ങൾ കല്ല് കൊണ്ടിടിച്ച് കൊന്നു. ഇന്ന് ചൊവ്വാഴ്ച വൈകിട്ട് നാലര മണിയോടെ കാട്ടാക്കട തൂങ്ങാംപാറ പൊറ്റവിളയിൽ വച്ചാണ് സംഭവം. ഇവിടെ ഒരു ബന്ധുവിന്റെ മരണനാന്തര ചടങ്ങിനായി എത്തിയവരാണ് ഇവർ. മരണവീടിന് സമീപം വച്ച് ഏറ്റുമുട്ടിയത്. പൂവച്ചൽ പാറ മുകളിൽ ന്യൂ ലൈഫ് ഓൾഡേജ് ഹോം എന്ന വൃദ്ധസദനം നടത്തുന്ന ചാമവിളപള്ളിത്തറ വീട്ടിൽ ജലജൻ (56) നെയാണ് കൊലപ്പെടുത്തിയത്.ഇയാളുടെ സഹോദരിയുടെ മകളുടെ ഭർത്താവായ കുറകോണം പാറമുകൾ സുനിൽ ഭവനിൽ  സുനിൽ കുമാർ (35) സഹോദരൻ സാബു (33) എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജലജന്റെ സഹോദരിയുടെ മകളെ സുനിൽ കുമാർ കല്യാണം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഇവർ തമ്മിൽ പല പ്രാവശ്യം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് പൊറ്റവിളയിൽ  ഇവരുടെ അടുത്ത ബന്ധുവിന്റെ സംസ്ക്കാര ചടങ്ങിന് എത്തിയതായിരുന്നു ഇരുഭാഗവും. മരണവീടിന് സമീപം വച്ച് ഇരുവരും വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും സമീപത്തുണ്ടായിരുന്ന കോൺക്രീറ്റ് കല്ല് എടുത്ത് ജലജന്റെ മുഖത്ത് പല പ്രാവശ്യം അടിക്കുകയുമായിരുന്നു. സംഭവം കണ്ടവർ പലതവണ  അയാളെ അടുക്കരുത് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു എങ്കിലും മർദ്ദനം തുടർന്നു.


ALSO READ : നെടുമങ്ങാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ


ഇടിയുടെ അഘാതത്തിൽ ബോധം നശിച്ച് കിടന്ന ജലജനെ വീണ്ടും കല്ല് കൊണ്ട് ഇടിച്ച ശേഷം ഇവർ സ്ഥലത്ത് നിന്നും പോയി. ഇതോടെ നാട്ടുകാർ പോലീസിനെ അറിയിച്ചു. കാട്ടാക്കട പോലീസ് എത്തി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സുനിൽ കുമാർ പിന്നീട് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സാബുവിനെ ആമച്ചലിന് സമീപമുള്ള ഭാര്യവീട്ടിൽ നിന്നും കാട്ടാക്കട പോലീസ് കസ്റ്റഡിയിൽ എടുത്തു.


ജലജൻ്റെ മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബുധനാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ശില്പ ഐ പി എസ് ,കാട്ടാക്കട ഡിവൈഎസ്പി ഷിബു ,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീകാന്ത് ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.