കാസർഗോഡ്: തി​ര​ഞ്ഞെ​ടു​പ്പി​​ന് പി​ന്നാ​ലെ സം​സ്ഥാ​നത്ത് തുടങ്ങിയ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു.  കാ​സ​ര്‍​ഗോ​ഡ് പ​റ​ക്ക​ളാ​യി​യി​ല്‍ സി​പി​എം-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ തമ്മിൽ ഏ​റ്റു​മു​ട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ക​ണ്ണൂ​രി​ല്‍ മുസ്‌ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്ന​തി​ന് പി​ന്നാ​ലെയാണ് ഈ സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.   


സംഭവത്തിൽ യു​വ​മോ​ര്‍​ച്ച കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് പ​റ​ക്കാ​യി​ക്ക് വെ​ട്ടേ​റ്റു. ശ്രീജിത്തിനെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്. 


Also Read: കണ്ണൂരിൽ അക്രമണത്തിൽ പരിക്കേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു


റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശ്രീജിത്തിന്റെ ഇരുകാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്.  ശ്രീജിത്തിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോർട്ട്. 


ഇദ്ദേഹത്തെ കൂടാതെ സം​ഘ​ര്‍​ഷ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക ഓ​മ​ന​യ്ക്കും പ​രി​ക്കേറ്റി​ണ്ട്. ഇ​വ​ര്‍ ഇപ്പോൾ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലിരിക്കുകയാണ്.


Also Read: Ekadashi: ഏകാദശി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം


ഇതിനിടയിൽ കണ്ണൂരിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ മരണമടഞ്ഞു. അക്രമത്തിൽ മൻസൂറിന്റെ സഹോദരൻ മുഹ്‌സിനും പരുക്കുണ്ടായിരുന്നു.  


ഇത് കൂടാതെ കായംകുളത്തും തിരുവനതപുരത്ത് കാട്ടായിക്കോണത്തും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക