മുംബൈ: പൂനെയിൽ (Pune) ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ വച്ച് 22കാരൻ കുത്തിക്കൊന്നു (Stabbed). പ്രണയാഭ്യർഥന (Love proposal) നിരസിച്ചതിന്റെ പേരിലാണ് കൊലപാതകം (Murder) എന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴിയാണ് ക്ഷിതിജ എന്ന പെൺകുട്ടിയെ യുവാവ് ആക്രമിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുനെ ബിബ്വേവാദിയിൽ വച്ചായിരുന്നു സംഭവം. നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചു.


Also Read: Poojapura Twin Murder : തിരുവനന്തപുരത്ത് മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു


ക്ഷിതിജയുടെ അകന്ന ബന്ധു കൂടിയായ ശുഭം ഭഗവതാണ് (ഋഷികേശ്) വഴിയിൽ തടഞ്ഞുനിർത്തിയ ശേഷം പെൺകുട്ടിയെ കുത്തിക്കൊന്നത്. പലതവണയായി പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം പെൺകുട്ടി നിരസിച്ചു. ഇതിൽ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.


Also Read: Pala St Thomas College| പാല സെൻറ് തോമസ് കോളേജ് ക്യാമ്പസിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊന്നു, ഉപയോഗിച്ചത് ചെറിയ കത്തി


ക്ഷിതിജയ്ക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തി (Threat) പറഞ്ഞുവിട്ട ശേഷമാണ് മൂർച്ചയുള്ള ആയുധം (Weapon) വച്ച് പെൺകുട്ടിയെ കുത്തിക്കൊന്നത്. പിന്നീട് പ്രതി ഒളിവിൽ പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും (Gun) കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.