ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിയ്ക്ക് കുത്തേറ്റു.  ചേലൂർ സ്വദേശി ടെൽസണാണ് കുത്തേറ്റത്. പ്രതികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന്  രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട ജ്യോതീസ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു. സംഭവം കണ്ട് വിദ്യാർത്ഥിനിയുടെ സഹപാഠിയായ ടെൽസൺ ചോദ്യം ചെയ്യുകയായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇതേ തുടർന്ന് പ്രതികളിലൊരാളായ ഷാഹീർ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ടെൽസനെ കുത്തുകയും ഉടൻ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്തു. എന്നാൽ മറ്റൊരു വാഹനവുമായി അപകടം ഉണ്ടായതിനാൽ കൂടുതൽ നാട്ടുകാര്‍ എത്തി പ്രതികളെ പിടികൂടി പോലീസിൽ ഏൽപിച്ചു. പരിക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷാഹിറിനൊപ്പം ആലുവ സ്വദേശി രാഹുലിനെയും പോലീസ് പിടികൂടി.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.