തിരുവനന്തപുരം: വിവാഹസത്കാരത്തിനിടെ വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം പടക്കമേറില്‍ കലാശിച്ചു. പേരൂര്‍ക്കട വഴയില ക്രൈസ്റ്റ്‌നഗര്‍ സ്വദേശി അനില്‍കുമാറിന്റെ മകളുടെ വിവാഹസത്കാരത്തിനിടെയാണ് തര്‍ക്കമുണ്ടായത്. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും 


COMMERCIAL BREAK
SCROLL TO CONTINUE READING

നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചന. ഞായറാഴ്ച പകല്‍ പോത്തന്‍കോട്ട് വച്ചായിരുന്നു വിവാഹ ചടങ്ങ്. എന്നാല്‍ സംഭവമുണ്ടാകുന്നത് രാത്രി ഒമ്പതുമണിയോടെയാണ്. ചടങ്ങിനിടെ വധുവരന്മാരുടെ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ വരന്റെ സുഹൃത്തുക്കള്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയ സുഹൃത്തുക്കള്‍ രാത്രി ഒന്‍പതരയോടെ ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തുകയും വിവാഹസത്കാരം നടന്നിരുന്ന കമ്യൂണിറ്റി ഹാളിലേക്ക് പടക്കമെറിയുകയുമായിരുന്നു.


ALSO READ: വല വിരിച്ച് എക്സൈസ്; കോട്ടയത്ത് മാരക ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിൽ


തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞുവെച്ചു.ആക്രമികള്‍ അമിതലഹരിയില്‍ ആയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്രൈസ്റ്റ് നഗര്‍ സ്വദേശി ഷെറിന്‍ (24), വഴയില സ്വദേശി സംഗീതാ ലാല്‍ (24) എന്നിവര്‍ക്ക് പടക്കമേറില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ ആദ്യം പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പടക്കമേറില്‍ മറ്റ് മൂന്നുപേര്‍ക്കുകൂടി പരിക്കേറ്റതായാണ് സൂചന. കല്യാണവീട്ടിലെ തര്‍ക്കമായതിനാല്‍ സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്ന് പേരൂര്‍ക്കട പോലീസ് അറിയിച്ചു.


വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന പ്രതിയും സഹോദരനും ആശുപത്രി തല്ലിത്തകര്‍ത്തു; പോലീസുകാര്‍ക്കും പരിക്ക്


തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്കു വേണ്ടി കൊണ്ടുവന്ന പ്രതിയും സഹോദരനും ആശുപത്രി തല്ലിത്തകര്‍ത്തു. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന
പോലീസുകാര്‍ക്കും പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ 12.30-ഓടെയാണ് സംഭവം നടന്നത്. സാക്ഷിപറഞ്ഞയാളെ ആക്രമിച്ചതിന് കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവറും സഹോദരനുമാണ് ആശുപത്രിയില്‍ അതിക്രമം കാണിച്ചത്. ഇവരെ തടയാന്‍ ശ്രമിച്ച തമ്പാനൂര്‍ എസ്.ഐ. സജികുമാറിനും പോലീസ് ഉദ്യോഗസ്ഥന്‍ അജയകുമാറിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പാപ്പനംകോട് സ്വദേശികളായ വിവേക് എന്ന സജു(33), സഹോദരന്‍ വിഷ്ണു(30) എന്നിവരെ ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്തു.


ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ അടിപിടിയിലാണ് സജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ആ സംഭവത്തില്‍ സാക്ഷി പറഞ്ഞ  പ്രശാന്ത് എന്ന ഓട്ടോഡ്രൈവറെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപംവെച്ച് ആക്രമിക്കാന്‍ സജു ശ്രമിച്ചു. ഈ കേസിലാണ് തമ്പാനൂര്‍ പോലീസ് സജുവിനെ പിടികൂടിയത്. മദ്യപിച്ചിരുന്നതിനാല്‍ ആരോഗ്യപരിശോധനയ്ക്കായി ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സജുവിന്റെ സഹോദരന്‍ വിഷ്ണുവും ഇവിടേക്കെത്തുകയും ഇരുവരും ചേര്‍ന്ന് ആശുപത്രി ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.