ഇടുക്കി: തുടർച്ചയായ പരാതികളെത്തുടർന്ന് തൊടുപുഴ നഗരസഭ അടച്ചുപൂട്ടി സീൽ ചെയ്ത സേവനകേന്ദ്രം, പൂട്ട് പൊളിച്ച് നടത്തിപ്പുകാരൻ തുറന്നു. സേവനകേന്ദ്രം വീണ്ടും പൂട്ടാനെത്തിയ നഗരസഭാ ചെയർമാനും ഉദ്യോഗസ്ഥർക്കും മുന്നിൽ നടത്തിപ്പുകാരൻ കഴുത്തിൽ കുരുക്കിട്ട് അത്മഹത്യാ ഭീഷണി മുഴക്കി. നഗരസഭയുടെ കെട്ടിടത്തിലാണ് സേവനകേന്ദ്രം പ്രവർത്തിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊടുപുഴയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൊടുപുഴ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി.ജെ.ഫോട്ടോസ്റ്റാറ്റ്‌സ് എന്ന സ്ഥാപനമാണ് അധികൃതർ പൂട്ടിയത്. ഇതേ തുടർന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ സി.ജെ.സെബാസ്റ്റ്യൻ കഴുത്തിൽ കുരുക്കിട്ട്  ആത്മഹ്യാ ഭീഷണി മുഴക്കുകയായിരുന്നു. 

Read Also: Aryan Khan Case: ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസ്: ആഭ്യന്തര അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ, എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ


ഫോട്ടോസ്റ്റാറ്റിനും ഓൺലൈൻ ഡിജിറ്റൽ സേവനങ്ങൾക്കും സ്ഥാപനം അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതികളുണ്ടായിരുന്നു. ഇത്തരത്തിൽ നഗരസഭ കൗൺസിലിന് രേഖാമൂലം  പരാതികളും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടമുറി ഒഴിപ്പിക്കണമെന്ന് കൗൺസിൽ തീരുമാനിക്കുകയും, സ്ഥാപന നടത്തിപ്പുകാരന് നോട്ടീസ് നൽകുകയും ചെയ്തു. 


എന്നാൽ ഇയാൾ ഒഴിയാൻ തയാറായിരുന്നില്ല. പൊതുജനങ്ങളുടെ പരാതി വീണ്ടും വ്യാപകമായതോടെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നഗരസഭ ഉദ്യോഗസ്ഥരെത്തി കടമുറി പൂട്ടി സീൽ ചെയ്തത്. എന്നാൽ ഇതറിഞ്ഞ സ്ഥാപന നടത്തിപ്പുകാരൻ ഞായറാഴ്ച ഉച്ചയോടെ നഗരസഭയുടെ പൂട്ട് തകർക്കുകയായിരുന്നു. 

Read Also: Jayalalithaa: 'ജയലളിതയുടെ ചികിത്സയിൽ ഒരിക്കലും ഇടപെട്ടിട്ടില്ല'; അന്വേഷണം നേരിടാൻ തയ്യാറാണെന്ന് ശശികല


സേവനകേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിച്ചതോടെ നഗരസഭാ ചെയർമാൻ സനീഷ് ജോർജും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. കടയിൽ നിന്നും ഇറങ്ങാൻ തയാറാകാതിരുന്ന ഉടമ കഴുത്തിൽ കയറിട്ട് ആത്മഹത്യാ ഭീഷണി മുഴക്കി.  പ്രശ്‌നം നടക്കുന്നതിനിടെ സ്ഥാപനത്തിൽ എത്തിയ നടത്തിപ്പുകാരന്‍റെ ഭാര്യയുടെ കഴുത്തിലും കയറിട്ട് കുരുക്കിട്ടു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വ്യാപാരി വ്യവസായി സംഘടന നേതാക്കളും പോലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് കടയിൽ നിന്നിറങ്ങാൻ നടത്തിപ്പുകാരൻ തയറായത്. നഗരസഭ സീൽ ചെയ്ത കടമുറി അനുവാദമില്ലാതെ തുറന്നതിന് ഇയാൾക്കെതിരെ നഗരസഭ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കടമുറി നഗരസഭ വീണ്ടും പൂട്ടി സീൽ ചെയ്യുകയും ചെയ്തു. അതേസമയം തന്നോട് ചില കൗൺസിർമാർക്കുള്ള വിരോധമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് സ്ഥാപന നടത്തിപ്പുകാരൻ സെബാസ്റ്റ്യൻ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.