പാലക്കാട്: ഷോളയൂര്‍ വില്ലേജ് ഓഫീസര്‍ ഇ.എസ്. അജിത് കുമാറിനെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവായി. അഴിമതി-കൈക്കൂലി, വിവിധ ക്രമക്കേടുകൾ, തുടങ്ങി അജിത് കുമാറിനെതിരെ ആരോപണങ്ങൾ നിരവധിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

റവന്യു വകുപ്പിലെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് ലഭ്യമാകുന്ന പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡ് ഷോളയൂര്‍ വില്ലേജ് ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി.


ജോലിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനു പുറമേ കൈക്കൂലി നല്‍കിയാല്‍ മാത്രമേ ഇദ്ദേഹം സേവനം നല്‍കാറുള്ളൂ എന്നും പൊതുജനങ്ങള്‍ പരിശോധന സംഘത്തിന് പരാതി നല്‍കി. ജോലിയില്‍ ക്രമേക്കേട്, അഴിമതി എന്നിവ കാണിച്ചതായി കണ്ടെത്തിയതിന്റെയും സേവനങ്ങള്‍ക്കായി പൊതുജനങ്ങളില്‍നിന്നും കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തിന്റെയും അടിസ്ഥാനത്തിലാണ് ഷോളയൂര്‍ വില്ലേജ് ഓഫീസര്‍ ഇ.എസ് അജിത് കുമാറിനെ ഉടന്‍ പ്രാബല്യത്തില്‍ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.