Kozhikode Couple Kidnapping: കോഴിക്കോട് നിന്നും ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ
Couple Kidnapping In Kozhikode Updates: ഷാഫിയ്ക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം കണ്ടെത്താനാവുമെന പ്രതീക്ഷയിലാണ്
കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. ഇവർക്ക് തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്താണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയാണ് സിനിമയെപ്പോലും വെല്ലുന്ന രീതിയിൽ ദമ്പതികളെ തോക്ക് ചൂണ്ടി കാറിൽ കയറ്റി കൊണ്ടുപോയത്. ഷാഫിയുടെയും സെനിയയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോയത്.
ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങി ചെന്ന സെനിയ കണ്ടത് നാലുപേർ ചേർന്ന് ഷാഫിയെ വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് അത് തടയാൻ ശ്രമിച്ചപ്പോൾ സംഘം സെനിയയെയും കാറിലേക്ക് വലിച്ചിട്ടുകൊണ്ട് കടക്കുകയായിരുന്നു. പക്ഷെ കാറിന്റെ ഡോർ അടക്കാൻ പറ്റിയിരുന്നില്ല അതുകൊണ്ടായിരിക്കാം കുറച്ച് ദൂരം പോയ ശേഷം എന്നെ ഇറക്കിവിട്ടതെന്നാണ് അവർ തന്നെ പറഞ്ഞത്. ഉന്തലിലും പിടിയിലും പരിക്കേറ്റ സെനിയ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നതെന്നും ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്നും സെനിയോ പോലീസിനോട് പറഞ്ഞിരുന്നു.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് സംശയിച്ചിരുന്നത്. മുഖം മറച്ച നാലു പേരാണ് ഭർത്താവിനെ തട്ടിക്കൊണ്ടുപോയതെന്ന് പിന്നിലെന്നും, സംഘത്തിലുള്ള ആരെയും തനിക്ക് മുൻ പരിചയമില്ലെന്നും, 25 വയസ് പ്രായം തോന്നിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്നും സെനിയ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തട്ടികൊണ്ടുപോയത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് പറഞ്ഞ സെനിയ മൂന്ന് ദിവസം മുമ്പ് കുറച്ചുപേർ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നുവെന്നും ഷാഫിക്ക് സാമ്പത്തിക ഇടപാടുകളോ ശത്രുക്കളോ ഉള്ളതായി അറിയില്ലയെന്നും ഇതിനു മുമ്പ് ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.
Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരന്റെ കുസൃതി, നാണിച്ചു ചുവന്ന് വധുവും..! വീഡിയോ വൈറൽ
ദുബായിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് മാറിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ഷാഫിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കൂടാതെ കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഷാഫി എവിടെയാണെന്ന വിവരം കണ്ടെത്താനാവുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അക്രമികൾ ഉപയോഗിച്ചെന്ന് കരുതുന്ന ചില ആയുധ ഭാഗങ്ങളും പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇവ സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...