കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ വീട് കയറി വെട്ടിക്കൊന്നു. കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26) ആണ് മരിച്ചത്.ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി.അക്രമം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടു


COMMERCIAL BREAK
SCROLL TO CONTINUE READING

രക്തം വാർന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത് കളി കഴിഞ്ഞ് വീട്ടിലെത്തിയ മക്കളാണ്. ഭർത്താവുമായി അകന്ന് മാലത്തെ വീട്ടിൽ കഴിയുകയായിരുന്നു യുവതി.കൊലപാതകത്തിന് പിന്നിൽ പിന്നിൽ നിന്നുള്ള വിവരം വ്യക്തമായിട്ടില്ല. 


അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീട് പുറത്തു പോയിരിക്കുകയായിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ്  രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ ജൂബിയെ കണ്ടത്.തുടർന്ന് അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ച് ഇവർ വാർഡ് മെമ്പർ വിളിച്ചുപറഞ്ഞു, തുടർന്ന് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.