കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഏഴ് കിലോ 314 ഗ്രാം സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്‍ണവുമായി ദമ്പതികള്‍ പിടിയിലായത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തി പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പെരിന്തല്‍മണ്ണ സ്വദേശി കുറ്റിക്കാടന്‍ അബ്ദുസമദ് , ഭാര്യ സഫാന അബ്ദുസമദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇരുവരും മിശ്രിത രൂപത്തിലുള്ള സ്വർണ്ണം മലദ്വാരത്തിലും അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലാകുന്നത്. 

Read Also: Cremation: വേഗത്തില്‍ ദഹിപ്പിക്കാനായി ചിതയിൽ പെട്രോൾ ഒഴിച്ചു, 11 പേര്‍ക്ക് പൊള്ളലേറ്റു


രണ്ടു പേരില്‍ നിന്നായി പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏകദേശം മൂന്നു കോടി 80 ലക്ഷം രൂപ വില മതിപ്പ് ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കരിപ്പൂരില്‍ ഈ അടുത്ത കാലത്ത് ഇതാദ്യമായാണ് കോടികളുടെ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയിലാവുന്നത്. 


കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം ഈ അടുത്ത കാലത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇതിനുപുറമേ കസ്റ്റംസിന്‍റെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച സ്വര്‍ണം പോലീസും പിടികൂടിയിരുന്നു. 

Read Also: ആറ് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി പോലീസ്


ഇതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ദമ്പതികളെയും സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചത്. കേസില്‍ പിടിയിലായ ദമ്പതികള്‍ക്കെതിരെ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ