Ranchi: വിവാഹേതര ബന്ധം ആരോപിച്ച്‌ പിടികൂടിയ യുവാവിനേയും യുവതിയേയും  പ്രദേശവാസികള്‍ നഗ്‌നരാക്കി നടത്തിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം, യുവതിയേയും യുവാവിനേയും ഒരു  കിലോമീറ്ററോളമാണ് പ്രദേശവാസികള്‍ നഗ്‌നരാക്കി നടത്തിച്ചത്. സംഭവത്തില്‍ 60 പേര്‍ക്കെതിരേ  മുഫാസില്‍ പൊലീസ് കേസെടുത്തു.


ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ കാണാനായി യുവാവ് അവരുടെ വീട്ടിലെത്തിയപ്പോഴാണ്  നാട്ടുകാര്‍ അയാളെ പിടികൂടി കെട്ടിയിട്ടത്.   തുടര്‍ന്ന് യുവാവിനേയും യുവതിയേയും   നഗ്‌നരാക്കി ഗ്രാമത്തിലൂടെ ഒരുകിലോമീറ്ററോളം നടത്തിക്കുകയായിരുന്നു.


Also Read: ജോലിയും ഭക്ഷണവുമില്ല, ജയിലില്‍ പോകാന്‍ യുവാവ് കണ്ടെത്തിയത് ഈ ഐഡിയ


ചൊവ്വാഴ്ച വൈകീട്ട് യുവതി ജോലി കഴിഞ്ഞെത്തിയ ശേഷമാണ് യുവാവ് വീട്ടിലെത്തിയത്.  ചെലവിന് വക കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെയാണ് യുവതി ദിവസ വേതന ജോലിക്ക് പോയി തുടങ്ങിയത്.  ഇവിടെവെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇരുവരും ഒരേ ഗ്രാമവാസികളാണ്.


യുവതിയുടെ ഭര്‍ത്താവ് ഒരുവര്‍ഷത്തോളമായി സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.