Kadakkavoor Pocso Case| അങ്ങിനെ അതിനൊരു അവസാനം, കടക്കാവൂർ പോക്സോ കേസിൽ അമ്മ കുറ്റ വിമുക്തയായി
അമ്മയ്ക്കെതിരെയുള്ള ആരോപണം വ്യാജമെന്ന് കാട്ടിയാണ് കേസിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കൊടുവിൽ കടക്കാവൂർ പോക്സോ കേസിന് അവസാനമായി. കേസിൽ പ്രതിയായിരുന്ന കുട്ടിയുടെ അമ്മയെ തിരുവനന്തപുരം പോക്‌സോ കോടതി കുറ്റ വിമുക്തയാക്കി.
കടക്കാവൂരിൽ പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നയിരുന്നു കേസ്. അമ്മയ്ക്കെതിരെയുള്ള ആരോപണം വ്യാജമെന്ന് കാട്ടിയാണ് കേസിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു.
Also Read: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച പരാതി വ്യാജമാണെന്ന് യുവതിയുടെ കുടുംബം
ഇതോടെ നിലവിലുള്ള എല്ലാ കേസ് നടപടികളും പോക്സോ കോടതി അവസാനിപ്പിച്ചു. ജഡ്‌ജ് കെ വി രജനീഷിന്റെതാണ് കേസിൽ ഉത്തരവ്. കേസിലെ ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. കേസിൽ നിർണ്ണായകമായ 13 കാരൻറെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് സംഘം കോടതിയെ അറിയിച്ചു.
ALSO READ: Kadakkavoor Case: മൊബൈലിൽ നിന്നും നിർണായക തെളിവുകൾ അമ്മയുടെ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ
കേസിൽ അമ്മക്ക് എതിരെ നൽകിയ കുട്ടിയുടെ പരാതി പിന്നിൽ സമ്മർദ്ദങ്ങളോ പ്രേരണയോ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. പിതാവിനൊപ്പം വിദേശത്ത് കഴിയുന്ന കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചുവെന്നും ഇത് രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.