Kattappana Murder Case: കട്ടപ്പന ഇരട്ടകൊലപാതകം; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി
കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ മുട്ടം സബ് ജയിലിലേക്ക്. ഏഴ് ദിവസത്തെ പോലിസ് കസ്റ്റഡിയ്ക്ക് ശേഷമാണ് നിധീഷിനെ മുട്ടം ജയിലിലേക്ക് മാറ്റിയത്. കൊലപാതക സമയത്ത് നിധീഷിന്റെ സാന്നിധ്യം തെളിയിക്കാൻ പോലീസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യപേക്ഷ നൽകിയെങ്കിലും കോടതി തള്ളി.
ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ മുട്ടം സബ് ജയിലിലേക്ക്. ഏഴ് ദിവസത്തെ പോലിസ് കസ്റ്റഡിയ്ക്ക് ശേഷമാണ് നിധീഷിനെ മുട്ടം ജയിലിലേക്ക് മാറ്റിയത്. കൊലപാതക സമയത്ത് നിധീഷിന്റെ സാന്നിധ്യം തെളിയിക്കാൻ പോലീസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യപേക്ഷ നൽകിയെങ്കിലും കോടതി തള്ളി.
പ്രതികൾ വാടകയ്ക്കു താമസിച്ചിരുന്ന കക്കാട്ടുകടയിലെ വീട്ടിൽ നിന്നും എയർ പിസ്റ്റളുകൾ, 25 സിം കർഡുകൾ, ഇരുപതോളം എ ടി എം കർഡുകൾ എന്നിവയും പോലീസ് കോടതിയിൽ ഹാജരാക്കി. കേസിലെ രണ്ടാം പ്രതിയായ വിഷ്ണുവിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. പിന്നീട് വീണ്ടും നിധീഷിനെ കസ്റ്റഡിയിൽ വാങ്ങി വിജയന്റെ ഭാര്യ സുമയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇരട്ട കൊലപാതകത്തിൽ വിജയന്റെ മൃതദേഹം കക്കാട്ടുകടയിലെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. 2016ൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി കട്ടപ്പന സാഗര ജംക്ഷനിലെ വീട്ടിലെ പശു തൊഴുത്ത് കുഴിച്ച് രണ്ട് ദിവസം പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. നിധീഷ് മൊഴിമാറ്റിയതും അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.