Crime News : കോടതിയിൽ നിന്നും തൊണ്ടിമുതൽ മോഷണം; പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ
RTO Court Theft Case : തൊണ്ടിമുതൽ നഷ്ടമായ സമയത്തെ സീനിയർ സൂപ്രണ്ട് ആണ് തൊണ്ടിമുതൽ മോഷ്ടിച്ചതെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: ആർ ഡി ഒ കോടതിയിൽ നിന്നും തൊണ്ടിമുതൽ മോഷ്ടിച്ച പ്രതിയെ തിരിച്ചറിഞ്ഞു. തൊണ്ടിമുതൽ നഷ്ടമായ സമയത്തെ സീനിയർ സൂപ്രണ്ട് ആണ് തൊണ്ടിമുതൽ മോഷ്ടിച്ചതെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്. ഉദ്യോഗസ്ഥനെതിരെ സബ്കളക്ടർ നടപടി നിർദേശിച്ച് റിപ്പോർട്ട് നൽകി. തിരുവനന്തപുരം ആർടിഒ കോടതിയിൽ നിന്നും തൊണ്ടിമുതൽ മോഷ്ടിച്ച ശേഷം പകരം മുക്കുപണ്ടം വെക്കുകയായിരുന്നു.
തൊണ്ടിമുതൽ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണവും ആരംഭിച്ചിരുന്നു. അന്വേഷത്തിലാണ് തൊണ്ടിമുതൽ നഷ്ടമായ കാലയളവിലെ സീനിയർ സൂപ്രണ്ട് ആണ് തൊണ്ടിമുതൽ കവർന്നതെന്ന് കണ്ടെത്തിയത്. സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗസ്ഥനെതിരെ സബ് കളക്ടർ മാധവിക്കുട്ടി നടപടി നിർദ്ദേശിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഉദ്യോഗസ്ഥൻ ഇപ്പോൾ പേരൂർക്കട പോലീസിന്റെ നിരീക്ഷണത്തിലാണ്. 110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് പ്രതി മോഷ്ടിച്ചത്. മോഷണത്തിനായി പുറമേ നിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ മോഷ്ടിച്ച തൊണ്ടി മുതലുകൾ ഉദ്യോഗസ്ഥൻ പണയം വെച്ചതായും പോലീസ് കണ്ടെത്തി. മോഷ്ടിച്ച സ്വർണം അഞ്ച് തവണയായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു.
പണയം വെച്ചത് തൊണ്ടിമുതലാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ സ്വർണ്ണം പണയം വെച്ചതിന്റെ പണയ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. 2010 മുതൽ 2019 വരെ കോടതിയിലേക്കെത്തിയ സ്വർണമാണ് മോഷണം പോയത്. തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് മനസ്സിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...