പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് മർദ്ദനം; മലപ്പുറത്ത് 12കാരന് ഗുരുതര പരിക്ക്
സ്ഥലമുടമ കുട്ടിയെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയും ചവിട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് കുട്ടി മൊഴി ന
മലപ്പുറം: പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് മലപ്പുറത്ത് പന്ത്രണ്ട് വയസുകാരന് ക്രൂരമർദ്ദനം. പറമ്പിൽ കളിക്കാനെത്തിയ കുട്ടികൾ പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് സ്ഥലമുടമയുടെ മർദ്ദനം. ഇയാൾ തന്നെ ബൈക്ക് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദ്ദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kancheepuram Gang Rape : തമിഴ്നാട് കാഞ്ചീപുരത്ത് മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി; ആറ് പേർ പിടിയിൽ
ചെന്നൈ : തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരം ജില്ലയലെ സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടി സുഹൃത്തിനൊപ്പം വിനോദസഞ്ചാര മേഖല സന്ദർശിക്കാനെത്തിയപ്പോഴാണ് സംഭവം. സുഹൃത്തിനെ കത്തിമുനയിൽ നിർത്തിയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിപേട് സ്വദേശികളായ മണികണ്ഠൻ, വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ബിരുദ വിദ്യാർഥിനിയായ 20കാരിയായ പെൺകുട്ടി സുഹൃത്തിനൊപ്പം കാഞ്ചീപുരത്തിന് പുറത്തെ വിനോദ സഞ്ചാരമേഖല സന്ദർശിക്കവെയാണ് സംഭവം. വൈകിട്ട് 7.30ന് സ്ഥലം സന്ദർശിക്കുന്ന സമയത്ത് ഇരുവരുടെ അരികലേക്ക് മദ്യപിച്ചുകൊണ്ടിരുന്ന രണ്ട് പേർ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രതികളായ ബാക്കി നാല് പേരുമെത്തി ഭീഷിണപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരന്ന ആൺകുട്ടിയെ അടിച്ച് വീഴ്ത്തി കത്തി മുനയിൽ നിർത്തിയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും കൊല്ലുമെന്നും പ്രതികൾ ഭീഷിണിപ്പെടുത്തുകയും ചെയ്തു. ശേഷം അവിടെ രക്ഷപ്പെട്ട ഇരുവരും സമീപത്തെ അശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. ശേഷം വിവരങ്ങൾ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് കാഞ്ചീപുരം പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് പ്രതികൾ. പത്തിലധികം പീഡന കേസുകൾ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...